1 min read

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയില്‍ വീണു; ഒന്‍പതുവയസുകാരിക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക വീണ് ഒന്‍പത് വയസുകാരി മരിച്ചു. കോട്ടയ്ക്കല്‍ ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്‌നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടി തലയിടിച്ച് വീണു. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

error: Content is protected !!