1 min read

ബം​ഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗാളിൽ സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെ നിരവധിപേ‌‍‌‌‌ർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസിൻറെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 293 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 207 സീറ്റ് നേടിയിരുന്നു. ഇന്ന് 11 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിശ്വ ബംഗ്ലാ കൺവെൻഷൻ സെന്ററിൽ ഇന്നലെ ചേർന്ന ബിജെപി […]

1 min read

ബംഗ്ലാദേശില്‍ ഇനി ബിഎന്‍പി സര്‍ക്കാര്‍ ; താരിഖ് റഹ്മാന്‍റെ സത്യപ്രതിജ്ഞ ഇന്ന്

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ താരിഖ് റഹ്മാന്‍ ഇന്ന് വൈകുന്നേരം നാലിന് സത്യപ്രതിജ്ഞ ചെയ്യും. ബംഗഭവനു പകരം പാര്‍ലമെന്റ് സമുച്ചയത്തിലെ സൗത്ത് പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ താരിഖ് റഹ്മാനും മന്ത്രിസഭാംഗങ്ങള്‍ക്കും പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി പദവിയില്‍ നിന്നും പുറത്താക്കിയ ശേഷം നിലവില്‍ വന്ന ഇടക്കാല സര്‍ക്കാരില്‍ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് ഇന്നലെ ഓഫീസ് ഒഴിഞ്ഞു. സേനാ മേധാവി ജനറല്‍ വാക്കര്‍ ഉസ്മാനും യൂനസിന്റെ യാത്രയയപ്പ് ചടങ്ങിനെത്തി. […]

1 min read

അന്തരിച്ച അജിത്ത് പവാറിൻ്റെ ഭാര്യ സുനേത്ര പവർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

വിമാനാപകടത്തിൽ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവർ. സത്യപ്രതിജ്ഞയ്ക്കായി സുനേത്ര മുംബൈയിലെത്തി. മഹാരാഷ്ട്രയുടെ ആദ്യ വനിത ഉപ മുഖ്യമന്ത്രിയാകും സുനേത്ര പവർ. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നടക്കും. അതേസമയം, ഇന്ന് ഉച്ചയ്ക്ക് എൻസിപി അജിത്ത് പവർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ചേരും. എൻസിപിയുടെ മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വൽ പ്രഫുൽ പട്ടേൽ എന്നിവർ […]

1 min read

കമൽഹാസൻ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

നടനും മക്കള്‍ നീതി മയ്യം തലവനുമായ കമല്‍ ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലാണ് താരം സത്യപ്രതിജ്ഞ ചെയ്തത്. 2024ലെ ലോക്‌സഭ തെരെഞ്ഞെടുപ്പില്‍ നിന്നും മക്കള്‍ നീതി മയ്യം വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കമലഹാസന് ഡിഎംകെ രാജ്യസഭാ സീറ്റ് നല്‍കിയത്. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ്‌ രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. പാര്‍ലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണ്.തന്നില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷകളെക്കുറിച്ച് ബോധ്യമുണ്ട്.നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും താരം നേരത്തെ […]

1 min read

ദൈവനാമത്തിൽ; നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ‌ ഷൗക്കത്ത്

നിലമ്പൂർ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ‌ ഷൗക്കത്ത്. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ദൈവ നാമത്തിലാണ് ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭ സെക്രട്ടറിയാണ് സത്യവാചക ചൊല്ലി കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ എംബി രാജേഷ്, കെ രാജൻ എന്നിവരും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരടക്കമുള്ളവരുടെ സീന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. തിരുവനന്തപുരത്തെത്തിയ ആര്യാടൻ ഷൌക്കത്ത് മുതിർന്ന കോൺഗ്രസ് നേതാക്കളെ നേരിൽ കണ്ടിരുന്നു. 11,077 വോട്ടുകൾക്ക് […]

error: Content is protected !!