1 min read

വ്യാജ നമ്പറുകളില്‍ ഫോണ്‍ കോളുകള്‍ എത്തും; പാക് ചാരന്മാരാകാം, മുന്നറിയുപ്പുമായി പ്രതിരോധ വകുപ്പ്

ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വ്യാജ കോളുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും മുന്നറിയുപ്പുമായി പ്രതിരോധ വകുപ്പ്. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ പാക് ചാരന്‍മാര്‍ ഫോണില്‍ ബന്ധപ്പെട്ടേക്കാമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് മുന്നറിയിപ്പ്. പ്രതിരോധ ഉദ്യോഗസ്ഥരെന്ന വ്യാജേന വരുന്ന ഇത്തരം കോളുകളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. +91 7340921702 എന്ന ഇന്ത്യന്‍ നമ്പറില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നത്.ഇത്തരം ചതികളില്‍ വീഴരുത്. ഇന്ത്യന്‍ പ്രതിരോധ ഉദ്യോഗസ്ഥരായി നടിച്ച്, മാധ്യമപ്രവര്‍ത്തകരെയും സാധാരണക്കാരെയും വിളിച്ച്, നിലവിലുള്ള സാഹചര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ പാകിസ്താന്‍ […]

error: Content is protected !!