1 min read

പാനൂരിലെ ബോംബ് നിർമാണം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടി ഒരാൾ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളാണ് ചീഫ് ജുഡീഷണൽ രജിസ്ട്രേറ്റ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്. അരുൺ, ഷെബിൻലാൽ, അതിൽ, സായൂജ്, അമൽ ബാബു എന്നീ പ്രതികളാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. സ്ഫോടനത്തിൽ പങ്കില്ലെന്നും സംഭവം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയതാണെന്നുമാണ് പ്രതികളുടെ വാദം. അതേസമയം, കരിങ്കൽ ക്വാറിയിലേക്കായി എത്തിച്ച സ്ഫോടക വസ്തുക്കൾ പ്രതികൾക്ക് ലഭിച്ചതായി സൂചനയുണ്ട്. വെടിമരുന്ന് സമാഹരിച്ചതെങ്ങനെയെന്നതിലെ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ […]

1 min read

പാനൂർ സ്ഫോടനം; മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ

പാനൂർ സ്ഫോടനത്തിൽ മുഖ്യ സൂത്രധാരൻ കസ്റ്റഡിയിൽ. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലാണ് പിടിയിലായത്. പാനൂർ സ്ഫോടനത്തിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ പ്രവർത്തകന് സംരക്ഷണം തീർത്ത് സിപിഐഎം രംഗത്തുവന്നിരുന്നു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ബാബു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ആളെന്ന് എം.വി ഗോവിന്ദൻ ന്യായീകരിച്ചു. പാനൂർ സ്ഫോടനക്കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്ന പ്രചാരണം മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത വിധത്തിലുള്ളതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാനൂർ സ്ഫോടന കേസിൽ സിപിഐഎമ്മിനെതിരെ നടക്കുന്നത് കള്ള പ്രചാരവേല, കേരളത്തിൽ ഇനി പാർട്ടി സംഘർഷാവസ്ഥ ഉണ്ടാക്കില്ല. […]

error: Content is protected !!