1 min read
മതവിദ്വേഷ പരാമർശം: പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2022ല്‍ പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പിസി ജോര്‍ജ്ജ് നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നുവെന്നും പൊലീസ് പറഞ്ഞു. മതവിദ്വേഷ പരാമർശത്തിലുള്ള പി സി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി പിസി ജോര്‍ജ്ജിനെതിരെ കടുത്ത നിരീക്ഷണങ്ങളാണ് നടത്തിയത്. […]
