1 min read

സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി ബിനോയ് വിശ്വം

സിപിഐയ്ക്കെതിരായ പരാമർശത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാൻ സിപിഐ ഇല്ല. വി ശിവൻകുട്ടി ഇത്രയും പ്രകോപിതനാകാൻ കാരണം അറിയില്ലെന്നും ശിവൻകുട്ടിയെ പഠിപ്പിക്കാൻ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാൻ പാടില്ലാത്ത സാഹചര്യമാണ്. വി ശിവൻ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. […]

1 min read

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം; കേന്ദ്രത്തിന് കത്തയച്ച് കേരളം

പിഎം ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം. ഇന്ന് ഉച്ചയോടെയാണ് കത്തയച്ചത്. കത്ത് വൈകുന്നതിൽ അതൃപ്തി അറിയിക്കാൻ സിപിഐ മന്ത്രിമാർ രാവിലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കത്ത് അയക്കുന്നത് വൈകുന്നതിനെതിരെ സിപിഐ രം​ഗത്തെത്തിയിരുന്നു. പിഎം ശ്രീ പദ്ധതി മരവിപ്പിക്കണം എന്ന് രണ്ടാഴ്ചയ്ക്ക് മുൻ‌പ് ചേർന്ന മന്ത്രി സഭാ യോ​ഗത്തിലാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പദ്ധതി മരവിപ്പിക്കുന്നത് സംബന്ധിച്ച് കത്ത് കേന്ദ്രത്തിന് അയച്ചിരുന്നില്ല. തീരുമാനമെടുത്ത് 13 ദിവസങ്ങൾക്ക് ശേഷമാണ് കത്ത് അയക്കുന്നത്. രാവിലെ സിപിഐ മന്ത്രിമാർ മുഖ്യമന്ത്രിയെ […]

1 min read

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം; ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്രത്തെ അറിയിച്ചേക്കും

പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള മന്ത്രിസഭാ യോഗ തീരുമാനം ഇന്ന് ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചേക്കും. കത്തിന്റെ കരട് കഴിഞ്ഞദിവസം തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി നേടിയതിനു ശേഷമായിരിക്കും ചീഫ് സെക്രട്ടറി കത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറുക. അതേസമയം കഴിഞ്ഞദിവസം എസ് എസ് കെ ഫണ്ട് ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഡീഷണൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വീണ്ടും പ്രൊപ്പോസൽ തയ്യാറാക്കി സമർപ്പിക്കാൻ ആയിരുന്നു കേന്ദ്ര നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട തുടർനടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പ് […]

1 min read

വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സംസ്ഥാന സര്‍ക്കാര്‍ പിഎം ശ്രീയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും കുത്തിത്തിരിപ്പും ഇല്ലാത്ത കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും അവര്‍ക്ക് ഗുണം ചെയ്യട്ടെയെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെയാണ് കേരളത്തിലെ പല സ്‌കുളുകളും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലാണെന്ന് പറഞ്ഞത്. 40 വര്‍ഷം പഴക്കമുള്ള സ്‌കൂളുകളിലേക്കാണോ നമ്മുടെ കൊച്ചുമക്കളെ അയക്കേണ്ടത്? എല്ലാം നന്നാവട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയെ സിപിഐ എതിര്‍ക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതില്‍ സിപിഐയും സിപിഎമ്മിനും കോണ്‍ഗ്രസിനും അവരുടേതായ അവകാശങ്ങളുണ്ട്. ബിജെപിക്ക് […]

1 min read

പി.എം.ശ്രീ ; സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി, ബിനോയ് വിശ്വവുമായി ചർച്ച നടത്തും

പിഎം ശ്രീ പദ്ധതിയിൽ ഇടഞ്ഞ സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു.മുഖ്യമന്ത്രി തിരിച്ചെത്തിയശേഷം ചർച്ച നടത്താനാണ് ധാരണ. ചർച്ചയ്ക്ക് മുന്നോടിയായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണും. എം എൻ സ്മാരകത്തിൽ എത്തി ബിനോയ് വിശ്വത്തെ കാണാനാണ് തീരുമാനം. അതേസമയം പി എം ശ്രീ പദ്ധതിയിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തും.സംസ്ഥാന […]

1 min read

‘സര്‍ക്കാരിന്റെ തീരുമാനം വൈകിവന്ന വിവേകം’: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച് സ്വാഗതാര്‍ഹമാണെന്ന് രാജീവ് ചന്ദ്രശേഖരന്‍

രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടിന് വേണ്ടി മാത്രമല്ല കേരളം പദ്ധതി നടപ്പാക്കുന്നത്. പിഎം ശ്രീയില്‍ എന്താണ് കുഴപ്പമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന തന്നെ അതിന് തെളിവാണ്. രണ്ടുലക്ഷം കോടി രൂപ ചിലവിടുന്ന സംസ്ഥാനസര്‍ക്കാര്‍ 1,500 കോടി രൂപയ്ക്ക് വേണ്ടിയല്ല പദ്ധതിയുടെ ഭാഗമായത്. ദേശീയ വിദ്യാഭ്യാസ നയം […]

1 min read

‘സിപിഐയെ ഇരുട്ടിലാക്കി, യുക്തി മനസിലാകുന്നില്ല’;പിഎം ശ്രീ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും; രൂക്ഷമായ പ്രതികരണവുമായി ബിനോയ് വിശ്വം

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് […]

1 min read

പിഎംശ്രീ വിവാദം; ‘കേന്ദ്ര ഫണ്ട് കേരളത്തിനും ലഭിക്കണം, പി.എം. ശ്രീ സിപിഐയുമായി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

പി.എം. ശ്രീ പദ്ധതിയെ സംബന്ധിച്ച് സിപിഐയുമായി ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐയെ അപഹസിച്ചുവെന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നും തന്റെ പ്രസ്താവനകൾ വളച്ചൊടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഇടതുമുന്നണിയിലെ പ്രധാന പാർട്ടിയാണ് സിപിഐ. സിപിഐക്ക് ചില വിഷയങ്ങളിൽ ആശങ്കകൾ ഉണ്ടാകാമെന്നും, അവ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. പി എം ശ്രീ ഉൾപ്പെടെയുള്ള കേന്ദ്രം നൽകുന്ന പദ്ധതി കേരളത്തിൽ ലഭിക്കണമെന്ന് സിപിഐഎം ആഗ്രഹിക്കുന്നുവെങ്കിലും, കേന്ദ്രം പല നിബന്ധനകൾ ചുമത്തുന്നുവെന്ന് എം.വി. ഗോവിന്ദൻ […]

1 min read

പിഎം ശ്രീ പദ്ധതി ; ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ച് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയോടുള്ള ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ച് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം. എംവി ഗോവിന്ദനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പാർട്ടിയുടെ ആശങ്ക ബിനോയ് വിശ്വം ആവർത്തിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് ഇക്കാര്യം അറിയിച്ചത്. പിഎം ശ്രീക്കെതിരായ പാർട്ടി നിലപാടിൽ പിന്നോട്ടില്ലെന്നും ബിനോയ് വ്യക്തമാക്കി. ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാൻ ആവില്ലെന്നും ബിനോയ് വിശ്വം പറയുന്നു. അതേസമയം, ഏത് സിപിഐ എന്ന് താൻ മാധ്യമങ്ങളോട് ചോദിച്ചിട്ടില്ലെന്ന് സംഭാഷണത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചു. അങ്ങനെ […]

1 min read

പിഎം ശ്രീയിൽ എതിര്‍പ്പ് ശക്തമാക്കാൻ സിപിഐ; ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കാനുള്ള കുറുക്കുവഴിയെന്ന് ബിനോയ് വിശ്വം

ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫണ്ടും നയവും തമ്മിൽ ബന്ധമുള്ളതാണ്. ഇക്കാര്യത്തിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഫണ്ട് വാങ്ങിയാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരും. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് തള്ളിയാണ് […]

error: Content is protected !!