പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനവിധി മാനിക്കുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സഹതാപമാണ് യുഡിഎഫ് വിജയത്തിന് അടിസ്ഥാനമായത്. 42000 ത്തിലധികം വോട്ടുകൾ ഈ സ്ഥിതിയിലും എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസിന് നേടാനായി. പുതുപ്പള്ളിയിൽLDF ന്റെ അടിത്തറയിൽ കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇപ്രാവശ്യം ഇത്രയും വോട്ട് ലഭിച്ചത് എൽഡിഎഫിന്റെ നല്ല രീതിയിലുള്ള സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ്. ബിജെപിക്ക് വലിയ രീതിയിലുള്ള വോട്ട് ചോർച്ചയാണ് ഉണ്ടായത്. 19000 വരെ വോട്ട് നേടിയിട്ടുള്ള മണ്ഡലത്തിൽ 6558 ആയി കുറഞ്ഞു. ബിജെപിയുടെ വോട്ട് യുഡിഎഫിന് പോയിട്ടുണ്ട്. പരാജയത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ […]
