കോഴിക്കോട് വിദ്യാർഥിയെ റാഗ് ചെയ്ത സംഭവം; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്
കോഴിക്കോട് താമരശേരിയിൽ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ട് സീനിയർ വിദ്യാർഥിക്കെതിരെ കേസെടുത്ത് പൊലീസ്. അന്യായമായി സംഘം ചേരൽ, കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികളായ വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനിച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ് താമരശേരി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വച്ച് ഒന്നാം വർഷ വിദ്യാർഥി ഷുഹൈബിനെ ഒരു സംഘം സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. ഷുഹൈബിൻറെയും രക്ഷിതാക്കളുടെയും വിശദ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ടാലറിയാവുന്ന നാല് […]
