1 min read

“പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട”; രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. അതിജീവിത ഗർഭിണിയാണെന്നറിഞ്ഞ ശേഷം രാഹുൽ അതിജീവിതയ്ക്ക് അയച്ച ഭീഷണി സന്ദേശങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്. തനിക്കെതിരെ പരാതിയുമായി നിന്നവർക്കും അവരുടെ കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് സന്ദേശങ്ങളിലുള്ളത്. അതീവ ഗൗരവകരമായ ഭീഷണികളാണ് രാഹുൽ പെൺകുട്ടിക്ക് നേരെ ഉയർത്തിയിരിക്കുന്നത്. “പേടിപ്പിക്കാൻ നീയെന്നല്ല, ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട” എന്ന് തുടങ്ങുന്ന സന്ദേശത്തിൽ, താൻ എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞ് നിൽക്കുകയാണെന്നും ഇനി എന്തിനും തയ്യാറാണെന്നും രാഹുൽ പറയുന്നു. താൻ […]

1 min read

‘വീക്ഷണം പാർട്ടി നയത്തിന് വിരുദ്ധമാകാൻ പാടില്ല; അങ്ങന ഉണ്ടായെങ്കിൽ തിരുത്തും’: കെ മുരളീധരൻ

രാഹുലിനെ ന്യായീകരിച്ച വീക്ഷണം എഡിറ്റോറിയലിനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ. വീക്ഷണം പത്രത്തിലെ രാഹുലിന് അനുകൂലമായ എഡിറ്റോറിയലിനെക്കുറിച്ചുള്ള ചോദ്യത്തിന്, പത്രത്തിനു അതിന്റെതായ സ്വാതന്ത്ര്യം ഉണ്ട് എങ്കിലും പാർട്ടി നയത്തിന് വിരുദ്ധമായി ഒന്നും ചെയ്യാൻ പാടില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെ ഉണ്ടായെങ്കിൽ തിരുത്തുമെന്നും, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന എഡിറ്റോറിയലിൽ പറഞ്ഞത് സിപിഎം നെ കുറിച്ചാണെന്നുമായിരുന്നു മുരളീധരന്‍റെ പ്രതികരണം. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിൽ നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോൺഗ്രസ്സിൽ തിരിച്ചെടുക്കില്ല എന്നാണ് തങ്ങളുടെ നിലപാടെന്ന് […]

1 min read

കോൺഗ്രസ് നടപടി നാടകമെന്നും വിമർശനം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി അതീവ ഗുരുതരമെന്ന് വി ശിവൻകുട്ടി

കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി അതീവ ഗുരുതരമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെടുകയും പിന്നീട് നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റവും ക്രിമിനൽകുറ്റവുമാണെന്ന് വി ശിവൻകുട്ടി ഫെയ്സ്ബുക്കിൽ എഴുതിയ വിമർശനത്തിൽ പറഞ്ഞു. ‘രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഒളിച്ചുകളിയാണ്. രാഹുലിനെ സസ്‌പെൻഡ് ചെയ്തു എന്ന് കോൺഗ്രസ് […]

1 min read

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണ വിവാദത്തിൽ രാഹുലിന്റെ ചാറ്റും കൂടുതൽ ശബ്ദരേഖയും പുറത്ത്. പെൺകുട്ടിയെ ഗർഭിണിയാക്കണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റിൽ പറയുന്നു. വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്. ​ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ സംസാരിക്കുന്നത്. ഗർഭനിരോധന ഗുളിക കഴിക്കരുത് വാട്സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിർദ്ദേശിക്കുന്നുണ്ട്. ​ഗർഭിണിയാകാൻ‌ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യരുതെന്ന് യുവതി ശബ്ദരേഖയിൽ അപേക്ഷിക്കുന്നുണ്ട്. ശബ്ദരേഖയിൽ യുവതിയെ […]

1 min read

സര്‍ക്കാര്‍ പട്ടയമേളയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍

സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ ജില്ലാ പട്ടയ മേളയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പങ്കെടുത്തത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി, ശാന്തകുമാരി എംഎല്‍എ എന്നിവര്‍ക്കൊപ്പം വേദി പങ്കിട്ടു. പാലക്കാട് പൊതു പരിപാടികളില്‍ സജീവമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. എന്നാല്‍ മന്ത്രിക്കൊപ്പം വേദി പങ്കിടുന്നത് ആദ്യമായാണ്. ജില്ലയില്‍ നിന്നുള്ള എല്ലാ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തു. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയില്‍ രൂക്ഷ ഭാഷയില്‍ പ്രതികരിച്ചിരുന്ന ശാന്തകുമാരി എംഎല്‍എയും അദ്ദേഹത്തിനൊപ്പം വേദി പങ്കിട്ടു. സിപിഐഎം ജനപ്രതിനിധിയും കഴിഞ്ഞ […]

1 min read

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ കാന്‍സര്‍, പരാതിയുമായി രണ്ട് പേര്‍ തന്നെയും സമീപിച്ചു: പി വി അന്‍വര്‍

യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി സംരക്ഷിക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും പി വി അന്‍വര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറയണം. ഒളിച്ചുകളി വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഇത് മനസിലാക്കാനുള്ള കേവല ബുദ്ധിയെങ്കിലും കാണിക്കണണെന്നും പി വി അന്‍വര്‍ പ്രതികരിച്ചു. ഉപ തെരഞ്ഞെടുപ്പിനെ ഭയന്ന് രാഹുല്‍ […]

1 min read

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ക്ലീൻ ചിറ്റ് റദ്ദാക്കിയ നടപടി; ഹൈക്കോടതിയെ സമീപിക്കാൻ

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്ലിന്‍ ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍. വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് അജിത് കുമാറിന്റെ വാദം. കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചു എന്ന കോടതിയുടെ നിരീക്ഷണം ശരിയല്ലെന്നും അജിത് കുമാര്‍ ചൂണ്ടിക്കാണിക്കും. കീഴുദ്യോഗസ്ഥന്‍, കീഴുദ്യോഗസ്ഥനാണോ എന്നതിലല്ല കാര്യമെന്നും അന്വേഷണത്തിന് പ്രാപ്തനാണോ എന്നതാണ് വിഷയം. മാത്രവുമല്ല ക്രിമിനല്‍ ചട്ടപ്രകാരം അധികാരപ്പെട്ട […]

1 min read

പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല; രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ

രാജിവെക്കില്ലെന്ന നിലപാടിലുറച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുവരെ പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് രാഹുലുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. വിവാദങ്ങൾ കെട്ടടങ്ങും വരെ അടൂരിലെ വീട്ടിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കഴിഞ്ഞദിവസം ജില്ലയിലെ പ്രധാന നേതാക്കളുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ പ്രതിഷേധ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ രാഹുലിന്റെ വീടിനു മുന്നിലെ ബാരിക്കേഡ് ഉൾപ്പെടെ പൊലീസ് എടുത്തുമാറ്റി. വീടിന് ഏർപ്പെടുത്തിയ സുരക്ഷ തുടരും. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമന്ന ആവശ്യം കോൺഗ്രസിൽ […]

1 min read

ആരോഗ്യമന്ത്രി രാജിവയ്ക്കുംവരെ സമരം തുടരും; രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം നിലംപതിച്ച് ഒരാള്‍ മരണപ്പെട്ടതില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഗുരുതരമായ ഒന്നിലേറെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ തന്നെ വന്ന് ഡിക്ലയര്‍ ചെയ്യുകയാണ് അകത്ത് ആളില്ല എന്ന്. അതിന് ശേഷം തിരച്ചിലുകള്‍ അലസമായെന്നും രാഹുല്‍ ആരോപിച്ചു. ഇന്നലെ അരഡസനോളം മന്ത്രിമാരും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി, ഡിജിപി, പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ രെല്ലാം ജില്ലയില്‍ ഉണ്ടായിട്ടും മനുഷ്യ ജീവന്‍ നഷ്ടമായി. രണ്ടര മണിക്കൂറും ഒരു മനുഷ്യജീവനും നഷ്ടപ്പെടുത്തിയതിന് ശേഷമാണ് തെരച്ചില്‍ […]

error: Content is protected !!