1 min read

‘മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നു’; മുഖ്യമന്ത്രി

മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ചിലർ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഗോ രക്ഷയുടെ പേരില്‍ ഇഷ്ട ഭക്ഷണം കഴിച്ചതിൻ്റെ പേരില്‍ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവര്‍ നിരന്തരം ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീമാരെ വേട്ടയാടിയതും നാം കണ്ടു. ഭീകരമാണ് ഈ അവസ്ഥ. ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതെങ്കിലും […]

error: Content is protected !!