1 min read

‘സാധ്യമായ എല്ലാ പിന്തുണയും ഇറാന് നല്‍കും’; പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

പശ്ചിമേഷ്യന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ, ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സാധ്യമാകുന്ന എല്ലാ പിന്തുണയും ഇറാന് നല്‍കുമെന്ന് പുടിന്‍ വാഗ്ദാനംചെയ്തു. മേഖലയില്‍ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിന് ഇടപെടുമെന്നും പുടിന്‍ പറഞ്ഞു. ദുഷ്‌കരമായ കാലഘട്ടത്തിലൂടെയാണ് ഇറാന്‍ ജനത കടന്നുപോകുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കുമെന്നും, എത്രയും വേഗം സമാധാനം പുലരുമെന്നും പുടിന്‍ അഭിപ്രായപ്പെട്ടു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയില്‍ നിന്ന് സന്ദേശം ലഭിച്ചു. […]

1 min read

ആണവായുധ നിയന്ത്രണ കരാർ പുതുക്കണം ; അമേരിക്കയോടും റഷ്യയോടും മാർപാപ്പ

വത്തിക്കാൻ സിറ്റി: അമേരിക്കയും റഷ്യയും ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് പുതുക്കണമെന്ന് അഭ്യർത്ഥിച്ച് ലിയോ മാർപാപ്പ. വത്തിക്കാനിൽ നടത്തിയ പ്രതിവാര പ്രഭാഷണത്തിലാണ് മാർപാപ്പ ഈ ആവശ്യം ഉന്നയിച്ചത്. ആയുധ മത്സരം ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ നിലവിലെ ലോകസാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓരോ രാജ്യവും വിന്യസിച്ചിരിക്കുന്ന തന്ത്രപരമായ ആണവായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്ന, ആണവായുധ നിയന്ത്രണ ഉടമ്പടിയായ ന്യൂ START പുതുക്കാൻ റഷ്യയിലെയും അമേരിക്കയിലെയും നേതാക്കൾ സന്നദ്ധമാകണം. ഭയത്തിനും അവിശ്വാസത്തിനും പകരം പൊതുനന്മയ്ക്കായിട്ടുള്ള ധാർമ്മികത സ്ഥാപിക്കേണ്ടത് മുമ്പെന്നത്തേക്കാളും […]

1 min read

സൈനിക നീക്കമുണ്ടായാല്‍ വലിയ പ്രത്യാഘാതമുണ്ടാകും; ഇറാനും അമേരിക്കയും ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് റഷ്യ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ടെഹ്‌റാനെതിരെ അമേരിക്ക എന്തെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അത് മിഡില്‍ ഈസ്റ്റിലാകെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റഷ്യ. ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട കൂടി നീങ്ങുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രെംപ് ഇന്നലെ അറിയിച്ച പശ്ചാത്തലത്തിലാണ് റഷ്യയുടെ മുന്നറിയിപ്പ്. സൈനിക നീക്കത്തിനോ ആയുധങ്ങള്‍ പ്രയോഗിക്കാനോ ബലം പ്രയോഗിക്കാനുമല്ല ഈ ഘട്ടത്തില്‍ ശ്രമിക്കേണ്ടതെന്നും ചര്‍ച്ചകള്‍ക്കുള്ള സമയം ഇനിയും അതിക്രമിച്ചിട്ടില്ലെന്നുമാണ് […]

1 min read

പൗരന്മാരെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ അവസാനിപ്പിക്കണം: റഷ്യയോട് വിദേശകാര്യമന്ത്രാലയം

ഇന്ത്യന്‍ പൗരന്മാരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഉടന്‍ നിര്‍ത്തണമെന്ന് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ സൈന്യത്തിലെ സപ്പോര്‍ട്ട് സ്റ്റാഫ് പോലുള്ള നോണ്‍-കോംബാറ്റ് റോളുകളില്‍ നിലവില്‍ സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം കര്‍ശനമായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ‘റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഈ നടപടിയില്‍ അടങ്ങിയ അപകടസാധ്യതകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലതവണ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുള്ളതാണ്.’ വിദേശകാര്യ വക്താവ് രണ്‍ധീര്‍ […]

1 min read

റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റ് ; യു എസ് വാണിജ്യ സെക്രട്ടറി

റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്ന് കരുതുന്നു. അവര്‍ ക്ഷമ ചോദിക്കും. ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. യുഎസ് എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്’. ലുട്‌നിക് […]

1 min read

ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ; വ്ലാഡിമിർ പുടിൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിച്ച് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പിന്തുണ അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണം എന്ന് പാകിസ്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ റഷ്യ നിലപാട് വ്യക്തമാക്കിയത്. യു എൻ സെക്യൂരിറ്റി കൗൺസിൽ ഇന്ത്യ- പാക് സംഘർഷ സാഹചര്യം ചർച്ച ചെയ്യും. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിൽ പുടിൻ ദുഃഖം രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പിന്തുണയും അറിയിച്ചു. ഇന്ത്യ പാകിസ്താൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് […]

error: Content is protected !!