അതിജീവിതയെ അപമാനിച്ച കേസ്: സന്ദീപ് വാര്യറെയും പ്രതി ചേർത്തു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചതില്‍ മുൻ ബി ജെ പി നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യറെ പ്രതി ചേർത്തു. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസിലാണ് പ്രതി ചേര്‍ത്തത്. കേസിൽ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. അതിജീവിതയെ അപമാനിച്ചതില്‍ രാഹുല്‍ ഈശ്വറും കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതായിരിക്കും. സൈബര്‍ പൊലീസാണ് കേസെടുത്തത്. രാഹുൽ ഈശ്വർ കേസിലെ അഞ്ചാം പ്രതിയാണ്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൻ ഒന്നാം പ്രതിയും […]
