സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ജിആർ അനിൽ
ഓണത്തിനോടനുബന്ധിച്ചുള്ള സൗജന്യ കിറ്റ് വിതരണത്തിന് സംസ്ഥാനത്ത് തുടക്കമായി. എഎവൈ കാർഡുടമകൾ, ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ ഓണകിറ്റ് ലഭിക്കും. 14 ഇന സാധനങ്ങളാണ് ഇത്തവണ കിറ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇന്നുമുതൽ നാലുദിവസം കൊണ്ട് റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണകിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയും. സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എഎവൈ കാർഡുടമകൾ, വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻപിഐ കാർഡുടമകൾ, എന്നിവർക്കൊപ്പം വയനാട് ചൂരൽമല – മുണ്ടക്കൈ […]
