1 min read

തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണം; അഞ്ചു പേരെ കടിച്ച നായയ്ക്ക് പേവിഷബാധ

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ അഞ്ചു പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്ന് ആന്റി റാബിസ് വാക്സിൻ എടുത്തു. മ്യൂസിയം വളപ്പിൽ രാവിലെ നടക്കാൻ ഇറങ്ങിയവരെയാണ് തെരുവുനായ ആക്രമിച്ചത്. മ്യൂസിയം വളപ്പിലേക്ക് ഭക്ഷണ വസ്തുക്കൾ കൊണ്ടുവരുന്നതിന് പൂർണ വിലക്കേർപ്പെടുത്തി. പാലോട് SIAD ൽ അയച്ച് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ബയോസെക്യൂരിറ്റി മേഖല ആയ മ്യൂസിയം കോമ്പൗണ്ടിൽ തെരുവ് നായ ശല്യം പൂർണമായും ഒഴിവാക്കണമെന്ന് മൃഗശാല ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന് […]

1 min read

‌ചാലക്കുടിയിൽ‌ തെരുവ് നായ ആക്രമണം: 12 പേർക്ക് പരിക്ക്

ചാലക്കുടിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റു. കൂടപ്പുഴ ജനതാ റോഡ് പരിസരത്താണ് നാട്ടുകാർക്ക് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടിച്ച നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് സംശയമുണ്ട്. തെരുവ് നായ ശല്യത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി ന​ഗരസഭയിലെ പതിനേഴാം വാർഡിലാണ് സംഭവം. ഇതേ […]

error: Content is protected !!