1 min read

BJP സീൽ പതിഞ്ഞ സംഭവം; മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ വിഷയത്തിൽ നടപടിയെടുത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു. 2019 മാർച്ച്‌ 19ന് തയ്യാറാക്കിയ കത്താണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയിലിനൊപ്പം പാർട്ടികൾക്ക് അയച്ചത്. ഈ കത്തിൽ ആയിരുന്നു ബിജെപിയുടെ സീൽ പതിപ്പിച്ചിരുന്നത്.സിപിഎമ്മിന് മാത്രമല്ല.മറ്റ് പാർട്ടികൾക്കും ഇതേ പിഴവോടെയുള്ള കത്തുകൾ ലഭിച്ചിട്ടുണ്ടെന്നും ഈ ഇ-മെയിൽ വന്നിട്ടുള്ളത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കേന്ദ്രത്തിൽ നിന്നാണെന്നും […]

1 min read

കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനം; സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി

കഴക്കൂട്ടത്തെ പൊലീസുകാരുടെ പരസ്യ മദ്യപാനത്തിൽ സസ്‌പെൻഷൻ ഉത്തരവ് പുറത്തിറങ്ങി. പൊലീസിന്റെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചുവെന്നും നടന്നത് അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു. നർക്കോടിക്സ് എസിപി രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ആറുപേരും ഡ്യൂട്ടിലിരിക്കെയായിരുന്നു മദ്യപാനമെന്നാണ് കണ്ടെത്തൽ. സൈബർ എസിപിയുടെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടേതാണ് സസ്‌പെൻഷൻ നടപടി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തിലായിരുന്നു പൊലീസുകാരുടെ കൂട്ട മദ്യപാനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സാമൂഹിക […]

1 min read

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വടകര ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍. എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിഐയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കുന്ന യുവതി നല്‍കിയ മൊഴിയും നടപടിക്ക് കാരണമായി. കഴിഞ്ഞദിവസം ഉമേഷ് അവധിയില്‍ പ്രവേശിച്ചിരുന്നു. നാദാപുരം കണ്‍ട്രോള്‍ ഡിവൈഎസ്പിക്ക് ആണ് പകരം ചുമതല. വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ അനാശാസ്യ കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്, കേസെടുക്കാതെ വിട്ടയച്ചുവെന്നാണ് ഉമേഷിന് എതിരായ അന്വേഷണ റിപ്പോര്‍ട്ടിലെ […]

1 min read

രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കി കേരള സർവകലാശാല സിൻഡിക്കേറ്റ്; റദ്ദാക്കിയിട്ടില്ലെന്ന് വിസി

ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻസിക്കേറ്റ് യോ​ഗം റദ്ദാക്കി. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷനാണ് റദ്ദാക്കിയത്. താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ എതിർപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോ​ഗത്തിന്റെ തീരുമാനം. കഴിഞ്ഞ 25 നാണ് വിസി മോഹൻ കുന്നുമ്മേൽ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. കേരള സർവകലാശാലയിൽ രാവിലെ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഇടത് അം​ഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അജണ്ടയ്ക്ക് […]

1 min read

ഇടത് കണ്ണിനുള്ള ചികിത്സ വലത് കണ്ണിന് നൽകി; ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി. ബീമാപള്ളി സ്വദേശിനി അസൂറ ബീവിക്കാണ് ചികിത്സ മാറി നല്‍കിയത്. സംഭവത്തില്‍ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇടത് കണ്ണിന് മങ്ങല്‍ അനുഭവപ്പെതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സയിലായിരുന്നു അസൂറ ബീവി. ഡോക്ടറെ കണ്ട് മരുന്ന് ഉപയോഗിക്കുന്ന രീതിയായിരുന്നു അസൂറ ബീവി പിന്തുടര്‍ന്നത്. കിടത്തി ചികിത്സിച്ചിരുന്നില്ല. […]

error: Content is protected !!