1 min read

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ. തുടർച്ചയായി റിട്ടേൺ സമർപ്പിച്ചില്ല എന്ന സിംഗിൾ ബെഞ്ചിന്റെ കണ്ടെത്തലിൽ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനിൽക്കില്ലെന്നുമാണ് അപ്പീലിലെ വെള്ളാപ്പള്ളിയുടെ വാദം. മൂന്നുവർഷം തുടർച്ചയായി റിട്ടേൺ സമർപ്പിക്കാതെ ഇരുന്നാൽ മാത്രമേ സെക്ഷൻ 164( 2) ബാധകമാവുകയുള്ളൂ. നിലവിൽ സ്റ്റേ ചെയ്ത ഒരു നിയമത്തെ അടിസ്ഥാനമാക്കിയാണ് സിംഗിൾ ബെഞ്ച് അയോഗ്യത കൽപ്പിച്ചത്. കേന്ദ്ര സർക്കാർ കമ്പനി നിയമപ്രകാരം ഡിൻ നമ്പറുകൾ അപ്പീലർമാർ ഹാജരാക്കിയിരുന്നു.ഡിൻ നൽകുന്നതിനായി […]

1 min read

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ല’; ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി

മന്ത്രി ഗണേഷ്‌കുമാറിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രിസ്ഥാനത്തിരിക്കുമ്പോഴെങ്കിലും ഒരു നിലവാരം പുലര്‍ത്താന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത്രയും വഷളായ, ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് ജനങ്ങള്‍ക്ക് തൃപ്തികരമായ തീരുമാനം മുഖ്യമന്ത്രി എടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രി ഗണേഷ്‌കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബ പ്രശ്‌നമായി കണ്ട് ഒത്തുതീര്‍പ്പാക്കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഗണേഷ് പെണ്ണിനോടും പൊന്നിനോടും ഏറെ ഇഷ്ടമുള്ള ആളാണ്. ഭാര്യ പരാതി പിന്‍വലിച്ചു എന്നതുകൊണ്ട് […]

1 min read

‘കാലത്തിന് അനുസരിച്ച് മാറണം’; ജീവിച്ചിരിക്കുന്നു എന്നു കാണിക്കാനാണ് ഈ എതിര്‍പ്പ്, സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട് പറയുമ്പോള്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നണി മര്യാദ പാലിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ അടങ്ങാനുള്ള കാര്യമേയുള്ളൂ. സാക്ഷാൽ പിണറായി നേരെ വന്ന് കാര്യങ്ങള്‍ പറയുമ്പോള്‍ അതെല്ലാം അവസാനിക്കും. ഞങ്ങള്‍ക്കും അഭിപ്രായമുണ്ടായിരുന്നു. ഞങ്ങള്‍ ഇങ്ങനെ പറഞ്ഞായിരുന്നു എന്നൊക്കെ പറയണ്ടേ. അതിനു വേണ്ടിയാണ് സിപിഐ […]

error: Content is protected !!