1250 കോടി ഡോളറിന്റെ തട്ടിപ്പ്; വിയറ്റ്നാമിലെ ശതകോടിശ്വരിയെ വധശിക്ഷയ്ക്ക് വിധിച്ച് കോടതി
സാമ്പത്തിക തട്ടിപ്പുകേസില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്‍ വ്യവസായിയായ വനിതയെ വധശിക്ഷയ്ക്ക് വിധിച്ച് വിയറ്റ്നാം കോടതി. വാന്‍ തിന് ഫാറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി ശിക്ഷിച്ചത്. 1250 കോടി ഡോളറിന്റെ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. സൈഗണ്‍ കൊമേഴ്ഷ്യല്‍ ബാങ്കില്‍നിന്ന് പത്ത് വര്‍ഷത്തിലേറെയായി ഇവര്‍ പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതിയില്‍ തെളിഞ്ഞു. ആരോപണങ്ങള്‍ നിഷേധിച്ച ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതിയുടെ വിധിപ്രസ്താവം. സാമ്പത്തിക തട്ടിപ്പുകേസില്‍ 2022 ഒക്ടോബറിലാണ് […]