ശബരിമല സ്വര്‍ണക്കൊടിമര പുനഃപ്രതിഷ്ഠ: സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം
ശബരിമല സ്വര്‍ണ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലന്‍സ് സംഘം. ഇന്നലെയാണ് വിജിലന്‍സ് സംഘം കേന്ദ്രമന്ത്രിയില്‍ നിന്ന് മൊഴിയെടുത്ത്. സംഭാവനയായി നല്‍കിയ സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് സംഘം സുരേഷ് ഗോപിയില്‍ നിന്ന് വ്യക്തത തേടിയത്. 27 പേര്‍ കൊടിമര പുനര്‍നിര്‍മാണാണത്തിനായി സ്വര്‍ണം നല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രത്യേക വിജിലന്‍സ് ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം 2017ലെ കൊടിമര പുനര്‍നിര്‍മാണം അന്വേഷിക്കുന്നത്. മുപ്പത് ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. […]
