1 min read

‘പേഴ്സൺ നോൺ ഗാറ്റ’ പ്രഖ്യാപിച്ചു ;നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ

ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാർ എന്നിവർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ ഇന്ധന വിതരണ ശൃംഖലയ്ക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തിന് പിന്നാലെയാണ് കടുത്ത നടപടി. ഇറാൻ എംബസി ജീവനക്കാരെ ‘പേഴ്സൺ നോൺ ഗാറ്റ’ ആയി ഖത്തർ പ്രഖ്യാപിച്ചു. […]

1 min read

‘അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കണം’; പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ടെക്സസ് ഗവര്‍ണര്‍

സര്‍ക്കാര്‍ ഏജന്‍സികളിലും സര്‍വ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി ടെക്‌സസ് ഗവര്‍ണര്‍. അമേരിക്കക്കാര്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്താനും വിസ പദ്ധതിയിലെ ദുരുപയോഗവും കണക്കിലെടുത്താണ് പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായ ഗ്രേഗ് അബോട്ട് നിര്‍ദേശം നല്‍കിയത്. 2027 മേയ് 31 വരെ ടെക്സസില്‍ പുതിയ എച്ച്1 ബി വിസ അപേക്ഷകള്‍ക്കുള്ള നിയന്ത്രണം തുടരും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എന്നിവയില്‍ പരിശോധന നടത്തിയതിന് പിന്നാലയാണ് നിര്‍ദ്ദേശം. […]

1 min read

യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ

യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ […]

1 min read

യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ യുഎസ് പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള വെനസ്വേലയുടെ എണ്ണക്കപ്പലില്‍ 3 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ അന്തര്‍വാഹിനിയുടെ അകമ്പടിയില്‍ പോയ ‘മറിനേര’ എന്ന എണ്ണക്കപ്പലാണ് യുഎസ് പിടിച്ചെടുത്തത്. ആറു ജോര്‍ജിയന്‍ സ്വദേശികള്‍, 17 യുക്രൈന്‍ സ്വദേശികള്‍, മൂന്നു ഇന്ത്യക്കാര്‍, രണ്ടു റഷ്യക്കാര്‍ എന്നിവരടക്കം 28 ജീവനക്കാരാണ് കപ്പലിലുള്ളത്. വെനസ്വേലയില്‍നിന്ന് എണ്ണ കടത്തുകയാണെന്നാരോപിച്ച് യുഎസ് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്. ആഴ്ചകളോളം കപ്പലിനെ പിന്തുടര്‍ന്ന ശേഷമായിരുന്നു നടപടി. യുഎസ് ഉപരോധം ലംഘിച്ച് എണ്ണവ്യാപാരം നടത്തിയ വെനസ്വേല കപ്പലിനുവേണ്ടി അറ്റ്‌ലാന്റിക് […]

error: Content is protected !!