1 min read

യുവതലമുറയുടെ വികസനം; 62,000 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്തെ യുവാക്കൾക്കായുള്ള 62,000 കോടി രൂപയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസം സംരംഭകത്വം എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണവും ഈ പദ്ധതി ലക്ഷ്യമിടുന്നു. എൻഐടി-പട്‌നയിലെ ബിഹ്ത കാമ്പസും വീഡിയോ […]

1 min read

മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി

പാലക്കാട്; പാലക്കാട് മുതലമടയില്‍ ആദിവാസിയെ മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിൽ മന്ത്രി റിപ്പോർട്ട് തേടുകയും ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഒ ആര്‍ കേളുവാണ് പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറോട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. വെള്ളയന്‍ എന്ന യുവാവിനെയാണ് ആറ് ദിവസം മതിയായ ഭക്ഷണം പോലും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചത്. ഊര്‍ക്കളം വനമേഖലയിലുള്ള ഫാംസ്റ്റേ ഉടമ ആദിവാസി യുവാവായ വെള്ളയനെ അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ട് മര്‍ദിക്കുകയായിരുന്നു. മുതലമട ചമ്പക്കുഴിയില്‍ […]

1 min read

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി കെ സനോജിനെ നിയമിച്ചു

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന എസ് സതീഷ് സിപിഐഎം എറണാകുളം ജില്ല സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് മാറ്റം. യുവജനകാര്യ മന്ത്രി സജി ചെറിയാനാണ് ചെയര്‍മാന്‍. 1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് യുവജന ക്ഷേമ ബോര്‍ഡ്. യുവജനങ്ങളുടെ ക്ഷേമവും വികസനവും, പട്ടികജാതി – പട്ടിക വര്‍ഗ്ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് […]

error: Content is protected !!