വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു
1 min read

വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു

വർക്കല :വർക്കല താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഗ്രന്ഥശാലകളെ കൺ കറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനുള്ള നീക്കത്തിനെതിരെ ഗ്രന്ഥശാലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. വർക്കല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് വി. സുധീർ അധ്യക്ഷത വഹിച്ച സമ്മേളനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉത്ഘാടനം ചെയ്തു. യോഗത്തിൽ വർക്കല നഗരസഭാ ചെയർമാൻ കെ.എം. ലാജി , കാഥികൻ അയിലം ഉണ്ണികൃഷ്ണൻ , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം റ്റി. എൻ. ഷിബുതങ്കൻ, എന്നിവർ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജി. എസ്. സുനിൽ സ്വാഗതവും വൈസ് പ്രസിഡന്റ് എസ്. ബാബു കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തിൽ ഗ്രന്ഥശാലാ സംരക്ഷണ പ്രതിജ്ഞ എടുത്തു. താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിലെ പ്രതിനിധികളും സാംസ്ക്കാരിക പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!