അപരത്വ ബോധമാണ് സംഘർഷങ്ങൾക്ക് കാരണം. ഡോ.ജി മോഹൻ ഗോപാൽ
1 min read

അപരത്വ ബോധമാണ് സംഘർഷങ്ങൾക്ക് കാരണം. ഡോ.ജി മോഹൻ ഗോപാൽ

ശിവഗിരി: ലോകത്തെ വിടെയുമുണ്ടാകുന്ന സംഘർഷങ്ങൾക്ക് കാരണം മറ്റുള്ളവരെ കൂടെയുള്ളവരായി കാണാതെ അപരന്മാരായി കാണുന്നതിൽ നിന്നു ഉടലെടുക്കുന്നതാ ണുന്ന് നാഷണൽ ജുഡീഷ്യൽ അക്കാദമി (സുപ്രീം കോടതി )യുടെ മുൻ ഡയറക്ടർ ഡോ.ജി മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളും ശരിയാണ് ഒന്ന് ഒന്നിനോട് പൊരുതിയാൽ ഒന്നും ജയിക്കിന്നില്ലന്ന് ഗുരുവചനം പാലിച്ചാൽ മത വൈര്യയും സംഘർഷവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 91-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ഗുരുധർമ്മപ്രചരണ സഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ സ്വാമികൾ അദധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരുദേവൻ മുന്നോട്ടു വച്ച ഒരു ഏകലോ സൃഷ്ടിക്കായി നാമൊരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് ആദധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മപ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ജോ. സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി.

സഭാ രജിസ്ട്രാർ അഡ്വ.പി.എം. മധു സ്വാഗതം ആശംസിച്ചു. സ്വാമി പ്രബോധതീർത്ഥ , പിന്നോക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ ജോഷി, GDPS ഉപദേശക സമിതി കൺവിനർ കുറിച്ചി സദൻ ,പി ആർ ഒ.വി.കെ ബിജു, രാജേഷ് സഹദേവൻ(യുവജന സഭ ചെയർമാൻ), ഇ.എം സോമനാഥൻ ( ശിവഗി മഠം PRO) മണിയമ്മ ഗോപിനാഥൻ (മാതൃസഭ ചെയർ പേഴ്സൺ) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ജോ. രജിസ്ട്രാർ അജയകുമാർ കണ്ണൂർ കൃതജ്ഞത പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!