കെഎസ്ആർടിസി സിറ്റി ബസുകളിൽ പരീക്ഷണാർത്ഥം ഓൺലൈൻ പണമിടപാട് സൗകര്യങ്ങൾ 28 മുതൽ
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വരുമാന ചോർച്ച തടയുന്നതിനും വേണ്ടി 2003 മുതൽ ഇലക്ട്രോണിക് ടിക്കറ്റിംഗ് സംവിധാനം പ്രയോജനപ്പെടുത്തി വരുകയാണ്. എന്നാൽ 2020 മുതൽ കൂടുതൽ മെച്ചപ്പെട്ട ഗുണഗണങ്ങൾ ഉൾപ്പെടുത്തി MicroFx എന്ന കമ്പനി എംബെഡ്ഡ്ഡ് സംവിധാനമുള്ള ETM മെഷീനുകൾ വഴിയാണ് ടിക്കറ്റ് വിതരണം നടത്തി വരുന്നത്.

എന്നാൽ കോവിഡ് മഹാമാരിക്ക് ശേഷം യാത്രക്കാർ പണമിടപാടിനായി കൂടുതലും ഡിജിറ്റൽ പണമിടപാടുകളായ UPI, ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചു. എന്നാൽ ഏറ്റവും നൂതനവും ആധുനികവുമായ പണമിടപാടുകളായ വിവിധ തരത്തിലുള്ള ഡിജിറ്റൽ ട്രാൻസാക്ഷനുകൾ ഉൾപ്പെട്ട ടിക്കറ്റിംഗ് സംവിധാനമോ യഥാസമയം മൊബൈൽ വഴി യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ അറിയുന്നതിനോ, അവരുടെ ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നതിനോ വേണ്ട ഒരു ആപ്ലിക്കേഷനോ, Embedded സംവിധാനമുള്ള ETM മെഷീനുകളിൽ സാധിക്കുകയില്ല എന്ന പോരായ്മ കാലാനുസൃതമായി നിലവിൽ ഉണ്ട്.

അതിനാൽ ടിക്കറ്റിങ്ങിനായി ഡിജിറ്റൽ പണമിടപാടുകൾ ഉൾപ്പെടുത്തിയും യാത്രക്കാർക്ക് ബസ് സമയ വിവരങ്ങൾ മുൻകൂട്ടി അറിയുന്നതിനും, ബസുകളുടെ യഥാർത്ഥ നിജസ്ഥിതി അറിയുന്ന ഒരു ആപ്ലിക്കേഷനും ഉൾപ്പെടുത്തി പുതിയ ആൻഡ്രോയിഡ് ടിക്കറ്റിങ് മെഷീനുകളുടെ സഹായത്തോടെ ഏറ്റവും നൂതനമായ ടിക്കറ്റിംഗ് സംവിധാനം ആരംഭിക്കുകയാണ്.

