1 min read

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു; പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്

പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ആണ് മമത ബാനർജിയുടെ തീരുമാനം. മമത ബാനർജി ഇന്ന് വൈകീട്ട് 5 മണിക്ക് വാർത്താ സമ്മേളനം നടത്തും.

അട്ടിമറിക്ക് തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. നന്ദിഗ്രാമിൽ 2021ൽ സുവേന്ദു അധികാരിയോട് തോറ്റതിന് സമ്മാനമായി ഭവാനിപൂരിലും മമത സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെയാണ് പുതിയ നീക്കം. അതിനിടെ ഇത്രയും വേഗം സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാനാണ് ബിജെപി നീക്കം. ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന മെയ് 9നു സത്യപ്രതിജ്ഞ നടത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

അതേ സമയം ഇന്നലെ തെരഞ്ഞടുപ്പ് ഫലം പുറത്തു വന്നതിനു തൊട്ടുപിന്നാലെ പശ്ചിമ ബം​ഗാളിൽ പലയിടത്തും ബിജെപി അക്രമം അഴിച്ചുവിട്ടു. ബം​ഗാളിലെ ജമുരിയിൽ തൃണമൂൽ കോൺ​ഗ്രസ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ തീയിട്ടു. വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ ഉണ്ടായ രാഷ്ട്രീയ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!