കളക്ടറേറ്റിൽ ജീവനക്കാർക്കായി യോഗ ബോധവത്കരണ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.

യോഗദിനാചരണവും ബോധവത്കരണ പരിശീലനവും സംഘടിപ്പിച്ചു

തിരുവനന്തപുരം കളക്ടറേറ്റിൽ അന്താരാഷ്ട്ര യോഗാദിനാചരണവും ജീവനക്കാർക്കായി യോഗ ബോധവത്കരണ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു.

ചെലവ് കുറഞ്ഞ രീതിയിലുള്ള ശാരീരിക-മാനസിക ഉന്മേഷത്തിന്, ഏറ്റവും ഫലപ്രദമായ മാർഗം യോഗയാണെന്നും ജീവനക്കാർ ജീവിതചര്യയുടെ ഭാഗമായി യോഗയെ മാറ്റണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. കളക്ടറേറ്റ് സ്റ്റാഫ് വെൽഫയർ ആൻഡ് റിക്രിയേഷൻ ക്ലബ്ബിന്റെയും പബ്ലിക് ഇനിഷേറ്റീവ് ഡവലപ്‌മെന്റ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് യോഗ ബോധവത്കരണ പരിശീലന പരിപാടികൾ നടന്നത്.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നിസ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേശ് ഹപുരാം, ഹുസൂർ ശിരസ്തദാർ രാജി.ആർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദിവ്യ റ്റി.എസ്, റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് വി.അജീഷ് കുമാർ, പബ്ലിക് ഇനീഷേറ്റീവ് ഡവലപ്പ്‌മെന്റ് സെന്റർ പ്രസിഡന്റ് എം.ശിവൻകുട്ടി, സെക്രട്ടറി കെ.അയ്യപ്പൻ നായർ എന്നിവരും പങ്കെടുത്തു.

ചടങ്ങിൽ പബ്ലിക് ഇനിഷേറ്റീവ് ഡവലപ്പ്‌മെന്റ് സെന്ററിന്റെ ന്യൂസ് ലെറ്റർ ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ ആൽഫ്രഡ് ഒ.വിയ്ക്ക് നൽകി പ്രകാശനം ചെയ്തു.

