1 min read

2025 പൊതു തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ

സംവരണ നിയോജകമണ്ഡലങ്ങള്‍: നറുക്കെടുപ്പ് 13 മുതൽ 2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ സംവരണ നിയോജകമണ്ഡലങ്ങള്‍, അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിനുള്ള തീയതിയും സമയവും സ്ഥലവും സംബന്ധിച്ച അന്തിമ ലിസ്റ്റായി. ഒക്ടോബര്‍ 13, 14, 15, 16, 18, 21 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 13ന് രാവിലെ 10 മുതല്‍ പാറശ്ശാല, കാരോട്, കുളത്തൂര്‍, ചെങ്കല്‍, തിരുപുറം, പൂവ്വാര്‍, വെട്ടൂര്‍, ചെറുന്നിയൂര്‍, ഇടവ, ഇലകമണ്‍ എന്നീ ഗ്രാമപഞ്ചായത്തുകളുടേയും ഉച്ചയ്ക്ക് 2 […]

1 min read

”വിഷൻ 2031” ഭക്ഷ്യവകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 10ന്: മന്ത്രി ജി ആർ അനിൽ

”വിഷൻ 2031” ഭക്ഷ്യവകുപ്പിന്റെ സംസ്ഥാനതല സെമിനാർ ഒക്ടോബർ 10ന്: മന്ത്രി ജി ആർ അനിൽ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന വിഷൻ 2031ന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ സെമിനാർ ഒക്ടോബർ 10ന് നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിനാകെ മാതൃകയായ പൊതു വിതരണ സംവിധാനവും വിപണി ശൃംഖലയുമാണ് കേരളത്തിൽ ഉള്ളത്. ഭക്ഷ്യ ഭദ്രത ഉറപ്പ് വരുത്താനും വിശപ്പ് […]

1 min read

വെണ്‍കുളം എൽ. വി. യു.പി.എസ്, റിട്ട: അധ്യാപകൻ, ഇടവ പാറയിൽ പി.വി. ബംഗ്ലാവിൽ ശ്രീധരൻ നായർ (92) നിര്യാതനായി

ഇടവ പാറയിൽ പി.വി. ബംഗ്ലാവിൽ ശ്രീധരൻ നായർ ( 92 – റിട്ട: അധ്യാപകൻ, എൽ. വി. യു.പി.എസ്, വെൺകുളം ) നിര്യാതനായി.ഭാര്യ : പി. കെ. രമാദേവി (റിട്ട : ഹെഡ്മിസ്ട്രെസ്, ഗവണ്മെന്റ് എൽ. പി. എസ്. ഹരിഹരപുരം )മക്കൾ : ശ്രീജ, ധനുഷ്മമരുമക്കൾ : ജയൻ (ദുബൈ ), വേണു ഗോപാലൻ നായർ.സംസ്കാരം നാളെ ( ഒക്ടോബർ 3, വെള്ളി) വൈകുന്നേരം 5 മണിക്ക്.

1 min read

തപാൽ വകുപ്പിന്റെ ഇൻലൻഡ് സ്പീഡ് പോസ്റ്റ് (ഡോക്യുമെൻറ്) നിരക്കുകളിൽ മാറ്റം; സേവനങ്ങൾ ഇനി പുത്തൻ സവിശേഷതകളോടെ

തപാൽ വകുപ്പ് ഇൻലൻഡ് സ്പീഡ് പോസ്റ്റ് (ഡോക്യുമെന്റ്) പുതുക്കിയ നിരക്കുകൾ 2025 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിരക്കുകളിലെ മാറ്റത്തോടൊപ്പം സേവനത്തിൽ ഇനി മുതൽ പുതിയ സവിശേഷതകളുമുണ്ടാകും. ഒടിപി അടിസ്ഥാനമാക്കിയുള്ള സുരക്ഷിത വിതരണം, ഓൺലൈൻ പേയ്‌മെൻറ് സൗകര്യം, വിതരണവുമായി ബന്ധപ്പെട്ട് SMS അടിസ്ഥാനമാക്കിയുള്ള സന്ദേശങ്ങൾ, സൗകര്യപ്രദമായ ഓൺലൈൻ ബുക്കിംഗ് സേവനങ്ങൾ, വിതരണത്തെ കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ, ഉപയോക്താക്കൾക്കുള്ള രജിസ്ട്രേഷൻ സൗകര്യം എന്നീ സവിശേഷതകളോടെയാകും ഇനി മുതൽ സ്പീഡ്പോസ്റ്റ് സേവനം ലഭ്യമാകുക. സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന പ്രവർത്തനചെലവുകൾ നിറവേറ്റുന്നതിനുമൊക്കെയാണ് സ്പീഡ് പോസ്റ്റ് (ഡോക്യുമെൻറ്) നിരക്കുകൾ പരിഷ്കരിച്ചിരിക്കുന്നത്. 22.09.2025 […]

1 min read

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്തയും പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമാശ്വാസവും അധികമായി നൽകാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു

വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും (DR) അധികമായി അനുവദിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. 01.07.2025 മുതൽ ഇതിന് പ്രാബല്യമുണ്ട്. അടിസ്ഥാന ശമ്പളത്തിന്റെയും പെൻഷന്റെയും 55% എന്ന നിലവിലെ നിരക്കിൽ നിന്നും 3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്. ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും ഉണ്ടായ വർദ്ധനവ് മൂലം ഖജനാവിന് ഉണ്ടാകുന്ന മൊത്തം ബാധ്യത പ്രതിവർഷം 10083.96 കോടി രൂപയാണ്. ഇത് […]

1 min read

ആറ്റിങ്ങലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു

സെപ്റ്റംബർ 24-ാം തീയതി രാത്രി 8:00 മണിക്ക് പ്രണയ നൈരാശ്യം മൂലം അയിലം പാലത്തിൽ കയറി നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അവസരോചിതമായ ഇടപെടലുകൾ കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജിഷ്ണുവിനും അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരളീധരൻപിള്ളയ്ക്കും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശൻ കെ.എസ് IPS ഉപഹാരം നൽകി ആദരിച്ചു.

1 min read

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.09.2025) അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (26.09.2025) അവധി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല

1 min read

വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്; ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്നിന് 

വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവ്വർക്കല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വർക്കലയുടെ സ്‌നേഹാദരവും ശിവഗിരി യൂണിയനു വേണ്ടി നിർമ്മിച്ച വെളളാപ്പളളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് 3ന് വട്ടപ്ലാംമൂട് മൂകാംബിക കൺവെൻഷൻ സെന്ററിൽ നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ ആദരിക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. യോഗം വൈസ് പ്രസിഡന്റ് തുഷാർ […]

1 min read

ശിവഗിരിയില്‍ നവരാത്രി ദീപം തെളിഞ്ഞു : ഒക്ടോബര്‍ 2 വരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍

ശിവഗിരി : ശ്രീനാരായണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശിവഗിരിയിലെ വിദ്യാദേവത ശ്രീ ശാരദാദേവി സന്നിധിയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദീപം തെളിഞ്ഞു. ഇനിയുള്ള ദിനങ്ങളില്‍ രാവിലെ മുതല്‍ രാത്രി വരെ വിജ്ഞാനപ്രദവും നയനമനോഹരവുമായ വിവിധയിനം കലാപരിപാടികളും ഭക്തിഗാനസദസ്സുകളും സംഗീതാര്‍ച്ചനകളും കഥാപ്രസംഗങ്ങളും ഉണ്ടാകും. ഒക്ടോബര്‍ 2 ന് വിദ്യാരംഭദിനം വരെ പരിപാടികള്‍ തുടരും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയാണ് നവരാത്രി മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഗുരുദേവന്‍ കലാസാഗരമായിരുന്നുവെന്നും ഗുരുവിന്‍റെ കൃതികളില്‍ സംഗീതത്തിലെ മാത്രകള്‍ നിറഞ്ഞുനില്‍ക്കുന്നതായും പാടി പതിഞ്ഞ പല സംഗീതജ്ഞരെയും […]

1 min read

കൊല്ലം പുനലൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്: കൊല്ലപ്പെട്ടത് 39 കാരി ശാലിനി

കൊല്ലം പുനലൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭർത്താവിന്റെ ഫേസ്ബുക്ക് ലൈവ്: കൊല്ലം പുനലൂർ കലയനാട്.ചരുവിള വീട്ടിൽ ശാലിനി (39)ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കാണ് കൊലയ്ക്ക് പിന്നിൽ. ശാലിനിയെ കൊലപ്പെടുത്തിയതിൽ യുവാവിൻ്റെ ന്യായീകരണം, ഭാര്യയുടെ പേരിൽ യുവാവ് ആരോപിക്കുന്നത് നിരവധി ആരോപണങ്ങൾ👇 ‘ഭാര്യയ്ക്ക് ആ‍ഡംബരമായി കഴിയണം. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നിയ പോലെ നടക്കണം. 2024 ല്‍ വീട്ടിലുണ്ടായിരുന്ന സ്വര്‍ണം 86,000 രൂപയ്ക്കും പിന്നാലെ ശേഷിച്ച ആഭരണങ്ങള്‍ 20,000 രൂപയ്ക്കും പണയം വച്ചു. പണം എന്തു ചെയ്തെന്ന് എനിക്കറിയില്ല. […]

error: Content is protected !!