1 min read

‘പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നിട്ടില്ല, ചട്ടലംഘനമില്ല’; UDF ആരോപണം തള്ളി ജില്ലാ കളക്ടർ

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണെന്നും കളക്ടര്‍ പറഞ്ഞു. ചട്ട ലംഘനമുണ്ടായിട്ടില്ല. സ്‌ട്രോങ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണ്. ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം വോട്ടെണ്ണല്‍ ദിനമായ […]

1 min read

ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്. ജില്ലയില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണലിന് ശേഷം വിജയാഘോഷങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ ആഘോഷങ്ങള്‍ അതിരു കടന്നാലോ സംഘര്‍ഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികള്‍ സ്വീകരിക്കും. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസത്തില്‍ പടക്കം വില്‍പ്പനക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസും കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി […]

1 min read

കോഴിക്കോട് സ്ട്രോങ്ങ് റൂമിന് സമീപത്തെ മുറി തുറന്നതിൽ തർക്കം; അട്ടിമറി നീക്കമെന്ന് യുഡിഎഫ്, നടപടി ചട്ടപ്രകാരമെന്ന് ഉദ്യോഗസ്ഥർ

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എംകെ രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയ നേതാക്കൾ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. സ്ട്രോങ്ങ് റൂമിന് സമീപം ഒരു സ്പെയർ റൂം ഇത് അടയ്ക്കണം. സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. അതേസമയം, സ്ട്രോങ്ങ് റൂമിന് സമീപത്തെ റൂം തുറക്കുന്ന കാര്യം റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നുവെന്ന് പേരാമ്പ്രയിലെ യുഡിഎഫ് […]

1 min read

കോഴിക്കോട് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, നിയന്ത്രണ പ്രവര്‍ത്തനങ്ങളുമായി ദ്രുതകര്‍മ സേന

കോഴിക്കോട് ജില്ലയില്‍ വീണ്ടും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍പ്പെടുന്ന കിണാശ്ശേരിയിലാണ് രോഗം സ്ഥിരീകരിച്ചത്. കിണാശ്ശേരിയിലേത് ഉള്‍പ്പെടെ നാല് സാംപിളുകള്‍ ഭോപ്പാലിലേക്ക് പരിശോധനക്കായി അയച്ചിരുന്നു. ഇതില്‍ ഒന്നിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ് ഉള്‍പ്പെടെയുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം ഇന്ന് നടക്കും. ഇതിനായി ദ്രുതകര്‍മ സേനയെ രൂപീകരിച്ചു. മാങ്കാവ്, പൊക്കുന്ന്, കിണാശ്ശേരി, ഒളവണ്ണ പഞ്ചായത്തിലെ ഒടുമ്പ്ര, കമ്പിളിപ്പറമ്പ് ഭാഗങ്ങളിലാണ് ദ്രുതകര്‍മ സേനയുടെ പ്രവര്‍ത്തനം നടക്കുക. ഈ […]

1 min read

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് ; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. […]

1 min read

കോഴിക്കോട് കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ച് അപകടം

കോഴിക്കോട് ഫറോക്കിൽ കെഎസ്ആർടിസി ബസ് ചരക്ക് ലോറിയിൽ ഇടിച്ചു. എറണാകുളത്ത് നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 min read

കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട്‌ നൽകും

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടുത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. തീപിടുത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഏകദേശം ആറ് മണിക്കൂർ എടുത്തിട്ടാണ് കെട്ടിടത്തിനകത്ത് പടർന്ന തീ പൂർണമായും അണയ്ക്കാനായത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു. 20 ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുളള ഫയർ എഞ്ചിനും എത്തിച്ചാണ് തീ […]

1 min read

കൂടത്തായി കൊലപാതക പരമ്പര: പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും

കൂടത്തായി കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് തുടങ്ങും. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ഡിവൈഎസ്പി ഹരിദാസിനെ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കും. ഇതിനോടകം എല്ലാ സാക്ഷികളെയും പ്രോസിക്യൂഷന്‍ വിസ്തരിച്ച് കഴിഞ്ഞു. ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ജോളി 2011-ല്‍ തന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൂടത്തായി കൊലപാതക പരമ്പര കേസില്‍ ആദ്യം വിചാരണ […]

1 min read

‘വീഡിയോയിൽ തന്റെ മുഖം വെളിപ്പെടുത്തി’; ഷിംജിതക്കെതിരെ പരാതി നൽകി സഹയാത്രിക

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നൽകി സഹയാത്രിക . വീഡിയോയിലൂടെ തന്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷനിലാണ് സഹയാത്രികയായ യുവതി പരാതി നൽകിയത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. കേസിന്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി പ്രതികരിച്ചു. പയ്യന്നൂരിൽ ഷിംജിതയും ദീപക്കും യാത്ര ചെയ്ത അൽ അമീൻ ബസ്സിൽ വെച്ചായിരുന്നു സംഭവം നടന്നത്. അതേസമയം, ദീപക്കിന്റെ […]

1 min read

കോഴിക്കോട് എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവം; പങ്കാളി അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിയിൽ എട്ടുമാസം ഗർഭിണിയായ യുവതിക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പോലീസിന്റെ പിടിയിലായത്. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കഴിഞ്ഞ ദിവസമാണ് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ശരീരമാസകലം പൊള്ളിച്ച് മുറിവേൽപ്പിച്ചത്. ദിവസങ്ങളായി മുറിയിൽ അടച്ചിട്ടതായും ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. നേരത്തെയും സമാനമായ ആക്രമണം ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചത്. […]

error: Content is protected !!