1 min read

‘ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണം’; ആവശ്യവുമായി സിബിഎസ്ഇ വിദ്യാർഥികൾ

സിബിഎസ്ഇ ക്ലാസ് പരീക്ഷ ഫലം റദ്ദാക്കി പഴയ രീതിയിൽ മൂല്യ നിർണയം നടത്തണമെന്ന ആവശ്യം ശക്തം. സമൂഹ മാധ്യമങ്ങളിൽ പ്രചാരണവുമായി വിദ്യാർത്ഥികൾ സജീവമായി. പ്രത്യേക മൂല്യനിർണയം നടത്തിയ ഗൾഫിലെ ഫലത്തിനെതിരെയും വ്യാപക പരാതി. പല വിദ്യാർത്ഥികളും മൂന്ന് വിഷയങ്ങൾക്ക് വരെ തോറ്റുവെന്നാണ് പരാതി. പുനർ മൂല്യനിർണയത്തിന് ഉത്തരപേപ്പറുകളുടെ പകർപ്പിന് അപേക്ഷിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കിരിക്കെയാണ് സോഷ്യൽമീഡിയയിലെ പ്രചാരണം നടക്കുന്നത്. സിബിഎസ്ഇയുടെ ഓൺ സ്ക്രീൻ മാർക്ക് നിർണയ രീതിക്ക് എതിരെയാണ് വിദ്യാർഥികളും രക്ഷിതാക്കളും രം​ഗത്തെത്തിയത്.പുനർമൂല്യനിർണ്ണയ സംവിധാനവും താറുമാറായതിൽ […]

1 min read

‘കേരളം, ബം​ഗാൾ എന്നിവിടങ്ങളിൽ ജനം സർക്കാരിനെ തള്ളിയത് വിഭജന രാഷ്ട്രീയം കാരണം’ ; ഇത് ചരിത്ര ദിനമെന്ന് പ്രധാനമന്ത്രി

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ മുഖങ്ങളിലെ പ്രസന്നത രാജ്യ വ്യാപകമായി താൻ ബിജെപി പ്രവർത്തകരിൽ കാണുന്നു. ഇത് രാജ്യത്തിൻ്റെ മികച്ച ഭാവിക്കായുള്ള പ്രഖ്യാപനമാണ്. മികച്ച രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു. താമര വിരിഞ്ഞു. ബിജെപി പ്രവർത്തകർ […]

1 min read

ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു;

ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു. ലോക് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സയ്യിദ് അദാ ഹസ്‌നൈന്‍ സത്യവാചകം ചൊല്ലി കൊടുത്തു. ചരിത്രത്തിലാദ്യമായിട്ടാണ് ബിഹാറില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ജെഡിയു നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാര്‍ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നീണ്ടകാലത്തെ ഭരണത്തിന് വിരാമം കുറിച്ചാണ് എന്‍ഡിഎയുടെ പുതിയ സര്‍ക്കാര്‍ ചുമതലയേറ്റത്. കേന്ദ്രമന്ത്രിമാരായ ജെ പി […]

1 min read

വനിതാസംവരണ ഭേദഗതി; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ

മണ്ഡല പുനർനിർണയം നടത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ തിടുക്കപ്പെട്ട് പാർലമെന്റ്‌ സമ്മേളനം വിളിച്ചുചേർത്ത്‌ വനിതാസംവരണ നിയമഭേദഗതികൾ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്‌ പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരുകളുമായും പ്രതിപക്ഷവുമായും ആലോചിക്കാതെയുള്ള നീക്കത്തിന്‌ പിന്നിൽ രാഷ്ട്രീയലക്ഷ്യമാണെന്നാണ്‌ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശം. ഭേദഗതി ബിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണെന്നും ദേശീയ രാഷ്ട്രീയത്തിൽ ഉത്ത്യരേന്ത്യൻ സംസ്ഥാനങ്ങൾക്ക് മേൽക്കൈ നൽകും എന്നാണ് […]

1 min read

‘ഇന്ത്യ പുതിയ ഇതിഹാസം രചിക്കും’, വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് […]

1 min read

വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ ആറേകാലോടെ മോക് പോളിങ്ങ് നടത്തി. തുടർന്നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ മുതൽ തന്നെ വോട്ടു ചെയ്യാനായി പോളിങ് ബൂത്തുകളിൽ നീണ്ട നിരയുണ്ട്. പറവൂരിലെ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിലെത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാവിലെ തന്നെ എത്തി വോട്ടു രേഖപ്പെടുത്തി. ഭാര്യയ്ക്കും മകൾക്കുമൊപ്പമെത്തിയാണ് സതീശൻ വോട്ടു ചെയ്തത്. തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ നടൻ മോഹൻലാൽ രാവിലെ തന്നെ വോട്ട് […]

1 min read

ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണവില കുത്തനെ ഇടിഞ്ഞു, ബാരലിന് 94 ഡോളറിലേക്ക്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.77 ഡോളറില്‍ നിന്ന് 94.57 ഡോളറായി കുത്തനെ ഇടിഞ്ഞു. പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ക്രൂഡ് ഓയില്‍ വിലയും ബാരലിന് ഏകദേശം 20 ഡോളറോളം താഴ്ന്നു. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ വെടിനിര്‍ത്തല്‍ […]

1 min read

ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രകൾക്ക് ഇനി ചിലവേറും!

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ രാജ്യത്തെ ദേശീയപാതകളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി ഉത്തരവിറക്കി. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്ക് പ്രകാരം വിവിധ പാതകളിൽ 3 ശതമാനം മുതൽ 5 ശതമാനം വരെയാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന എക്സ്പ്രസ് വേകളിലും വിമാനത്താവളത്തിലേക്കുള്ള പാതകളിലും ഈ മാറ്റം യാത്രക്കാരെ നേരിട്ട് ബാധിക്കും. ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ കാറുകളുടെ ടോളിൽ 5 രൂപയുടെ വർധനവുണ്ടായി. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കുള്ള വൺവേ […]

1 min read

‘ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടി കൊൽക്കത്ത വരെ നീളും’; ഭീഷണിയുമായി പാകിസ്താൻ

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ കൊൽക്കത്തയിൽ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യൻ ആക്രമണമുണ്ടായാൽ തിരിച്ചടി ബംഗാൾ തലസ്ഥാനമായ കൊൽക്കത്ത വരെ നീളും. പാകിസ്താന്റെ തിരിച്ചടി വേഗമേറിയതും കൃത്യവും നിർണായകവും ആയിരിക്കുമെന്നും ഖ്വാജ ആസിഫ് ഭീഷണി മുഴക്കി. അയൽരാജ്യത്ത് നിന്നുള്ള ഏതൊരു നീക്കത്തെയും നേരിടാൻ നിർണായക നടപടി ഉണ്ടാകുമെന്ന് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജനാഥ് സിംഗിന്റെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു ഖ്വാജ ആസിഫ്. “അവർ വീണ്ടും ശ്രമിച്ചാൽ, കഴിഞ്ഞ വർഷത്തേക്കാൾ വലിയ അപമാനം അവർ നേരിടേണ്ടിവരും. […]

1 min read

FCRA യിൽ കോൺഗ്രസും സിപിഐഎമ്മും നുണകൾ പ്രചരിപ്പിക്കുന്നു ; പ്രധാനമന്ത്രി

വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതിയിൽ ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭയെ അനുനയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. FCRA വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും അസത്യം പ്രചരിപ്പിക്കുന്നെന്ന് തിരുവല്ലയിലെ യോഗത്തിൽ നരേന്ദ്രമോദി വ്യക്തമാക്കി. സിവിൽകോഡിലും ഇവർ നുണപ്രചരിപ്പിച്ചു. എന്തു ചെയ്താലും അപവാദം പ്രചരിപ്പിക്കുന്നു എല്ലാ കാര്യത്തിലും കള്ളം പറയുകയാണ് യുഡിഎഫ് ചെയ്യുന്നതെന്നും പ്രധാമന്ത്രി പറഞ്ഞു. ക്രൈസ്തവ വിശ്വാസികൾ ഏറെയുളള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും എൻഡിഎ ഭരണമെന്നും 2029ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, […]

error: Content is protected !!