1 min read

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. ഇതു മൂന്നാം തവണയാണ് പ്രശാന്തിനെ എസ്‌ഐടി ചോദ്യം ചെയ്യുന്നത്. ബോര്‍ഡ് അംഗമായിരുന്ന അജികുമാറിനെയും പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചോദ്യം ചെയ്തു. 2025 ലെ സ്വര്‍ണ്ണം പൂശലുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ ഒന്നര മാസത്തിന് ശേഷമാണ് എസ്‌ഐടി അന്വേഷണം ശക്തമാക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ളയും, ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടു തവണ ചോദ്യം […]

1 min read

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ് പ്രശാന്ത് തുടരും; കാലാവധി നീട്ടി

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി എസ് പ്രശാന്ത് തുടരും. കാലാവധി ഒരു വർഷം കൂടി നീട്ടാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നവംബർ 10 ന് കാലാവധി അവസാനിക്കാൻ ഇരിക്കെ ആണ് നിർണായക തീരുമാനം. ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണക്കൊള്ളയിൽ പി.എസ് പ്രശാന്തിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴാണ് കാലാവധി നീട്ടി നൽകുന്നത്. കാലാവധി നീട്ടിക്കൊണ്ടുള്ള ഓർഡിനൻസ് ഉടൻ സർക്കാർ പുറത്തിറക്കും. മെമ്പർ അഡ്വ. അജികുമാറിന്റെ കാര്യത്തിൽ സി.പി ഐ തീരുമാനമെടുക്കും. അതേസമയം, സ്വർണക്കൊള്ളയിൽ തെളിവെടുപ്പ് പൂർത്തിയാക്കി ഉണ്ണിക്കൃഷ്ണൻപോറ്റിയെ […]

1 min read

‘അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു’; മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വിളിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. മുഷ്ടി ചുരുട്ടി ശരണം വിളിക്കാന്‍ പാടില്ലായിരുന്നു. പ്രസംഗത്തിനിടെ താന്‍ അറിയാതെ സംഭവിച്ചുപോയതാണ്. അങ്ങനെ പാടില്ലായിരുന്നു. ആ ദൃശ്യം കാണുമ്പോള്‍ വിഷമമുണ്ട്. സത്യത്തില്‍ താന്‍ വലിയ വിശ്വാസിയാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. തന്റെ പ്രസംഗം ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നതില്‍ ഒരു കഴമ്പുമില്ല. ശബരിമല പ്രക്ഷോഭകാലത്ത് അയ്യപ്പന്റെ പേരു പറഞ്ഞ് മുദ്രാവാക്യം വിളിച്ചും വിളിക്കാതെയും എന്തെല്ലാം കോപ്രായങ്ങളാണ് […]

error: Content is protected !!