പിഎം ശ്രീ; തലസ്ഥാനത്ത് ഇന്ന് എഐവൈഎഫ്, എഐഎസ്എഫ് പ്രതിഷേധം
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ കേരളവും അംഗീകരിച്ചതിൽ ഇടതു മുന്നണിയിലെ പരസ്യ പൊട്ടിത്തെറിക്കു പിന്നാലെ ഇടത് വിദ്യാർഥി- യുവജന സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ തെരുവിൽ പരസ്യ പ്രതിഷേധത്തിനു എഐവൈഎഫ്, എഐഎസ്എഫ് തീരുമാനം. ഇന്ന് തലസ്ഥാനത്ത് സിപിഐ യുവജന, വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി അണിനിരക്കും. തിങ്കളാഴ്ച എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തുമെന്നും അവർ വ്യക്തമാക്കി. പദ്ധതിയിൽ നിന്നു പിൻമാറുന്നതു വരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു. അതിനിടെ പിഎം ശ്രീ പദ്ധതിയില്‍ […]
