ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ; പ്രഥമ ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്
പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളിനുമാണ് പുരസ്കാരം. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചു. തന്റെയും ഫുട്ബോൾ സമൂഹത്തിന്റെയും പിന്തുണ ട്രംപിന് എപ്പോഴും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇൻഫാന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. സമാധാനത്തിനുള്ള നോബേൽ കിട്ടാതിരുന്ന ട്രംപിന് വേണ്ടി ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയുടെ സമാശ്വാസ […]
