മലപ്പുറം: മലപ്പുറത്ത് KSRTC ബസ് മറിഞ്ഞു.
തൃശൂർ- പാലക്കാട് ദേശീയപാതയിലെ
തലപ്പാറയിലാണ് ബസ് മറിഞ്ഞത്. നിരവധി പേർക്ക് പരിക്കേറ്റു.


പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തൊട്ടിൽപ്പാലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൽ അൻപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്.


ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലെന്നാണ് യാത്രക്കാർ അറിയിക്കുന്നത്. ബസിന്റെ വശങ്ങൾ തകർകത്തും ചില്ലുകൾ വെട്ടിപ്പൊളിച്ചുമാണ് നാട്ടുകാർ ആളുകളെ പുറത്തേക്കെടുത്തത്. തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിൽ 32 ആളുകൾ ആണ് ചികിത്സയിൽ ഉള്ളത്.


ഇതിൽ 8 സ്ത്രീകൾ, 22 പുരുഷൻമാര്‍, കുട്ടികൾ എന്നിങ്ങനെയാണ് ഉള്ളത്. നാട്ടുകാർ തങ്ങളുടെ വാഹനത്തിലും ആംബുലൻസുകളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബസിന്റെ വേഗത കുറവായതും യാത്രക്കാർ കുറവായതും വലിയ ദുരന്തം ഒഴിവായെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.




















Leave a Reply