
കൊച്ചിയിലെ ഡോക്ടർക്കെതിരായ പീഡനക്കേസിൽ കൂടുതൽവിവരങ്ങൾ പുറത്ത്. പ്രതിയായ ഡോ. ജോൺസൺ കെ. വർഗീസിന്റെ മൊബൈൽഫോണിൽ ഒട്ടേറെ യുവതികളുടെ സ്വകാര്യദൃശ്യങ്ങളുണ്ടെന്നാണ് വിവരം. ഏകദേശം 12 യുവതികളുടെ സ്വകാര്യദൃശ്യങ്ങൾ ഡോക്ടറുടെ മൊബൈൽഫോണിൽനിന്ന് പൊലീസ് കണ്ടെത്തി.
യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. അതേസമയം, യുവനടിയുടെ ബന്ധുവിന്റെ പരാതിയിൽ പീഡനക്കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡോ. ജോൺസൺ കെ വർഗീസ്(41) ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനാണ് പൊലീസ് നീക്കം.

യുവനടിയും സുഹൃത്തായ നടനും അടക്കമുള്ള 12 അംഗ സംഘം ഡോക്ടറെ ആക്രമിച്ച് മൊബൈൽഫോണുകളടക്കം 3.25 ലക്ഷം രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്തെന്ന കേസിലാണ് കഴിഞ്ഞദിവസം പുതിയ വഴിത്തിരിവുണ്ടായത്. യുവനടിയുടെ ബന്ധുവായ സ്ത്രീയാണ് ഡോക്ടർക്കെതിരേ പീഡനപരാതി നൽകിയത്. ഇതോടെ ഡോ. ജോൺസൺ കെ വർഗീസിനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു.

















Leave a Reply