Advertisement

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണം.

കൊച്ചി∙ സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്ടീവ് (ഡബ്ലുസിസി) ഹൈക്കോടതിയെ സമീപിച്ചു. സർക്കാർ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.


സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്.

2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടർന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹർജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!