Advertisement

ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്.

ആഭ്യന്തര യാത്രക്കാര്‍ക്കായി തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ സര്‍വീസ് നാളെ മുതല്‍ ആരംഭിക്കും.



ചൊവ്വ, ശനി ദിവസങ്ങളില്‍ രാവിലെ 7:15 ന് പുറപ്പെടുന്ന വിമാനം 08:05 ന് കൊച്ചിയില്‍ എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11 മണിക്ക് പുറപ്പെട്ട് 11:50ന് വിമാനം തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസിന് പുറമേയാണ് എയര്‍ ഇന്ത്യ എക്പ്രസും സര്‍വീസ് തുടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!