തിരുവനന്തപുര: ധനുമാസത്തിലെ വെളുത്ത ഏകാദശി, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ സ്വര്‍ഗവാതില്‍ ഏകാദശി ഇന്ന്.


ഇന്ന് പുലര്‍ച്ചെ 2.30ന് നിര്‍മാല്യ ദര്‍ശനം മുതല്‍ ചടങ്ങുകള്‍ ആരംഭിച്ചു. 4 മണി വരെ നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, ദീപാരാധന എന്നിവ നീണ്ടു.

തുടര്‍ന്ന് പുലര്‍ച്ചെ 4.30 മുതല്‍ 6 മണി വരെയും രാവിലെ 9.30 മുതല്‍ 12.30 മണി വരെയും ദര്‍ശനത്തിന് സൗകര്യം ഒരുക്കിയിരുന്നു. വൈകിട്ട് 3.15 മുതല്‍ 6.15 വരെയും രാത്രി ശീവേലിക്ക് ശേഷവും ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ടായിരിക്കും.

സ്വര്‍ഗവാതില്‍ ഏകാദശിയുടെ ഭാഗമായി രാത്രി 8.30 ഓടെ സിംഹാസന വാഹനത്തില്‍ പൊന്നും ശീവേലി ഉണ്ടായിരിക്കും.

എല്ലാവര്‍ക്കും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ഇന്ന് സ്‌പെഷ്യല്‍ സേവ ടിക്കറ്റ് വഴിയുള്ള ദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്. കൂടാതെ ദര്‍ശനം സുഗമമാക്കുന്നതിനായി ക്ഷേത്രത്തില്‍ പ്രത്യേക ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



















Leave a Reply