തലസ്ഥാന നഗരിയിലാണ് സംഭവം. ഇവിടുത്തെ പ്രമുഖ സ്കൂളാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി പൊലീസിനെ അറിയിക്കാതെ മറച്ചുവെക്കാന്‍ ശ്രമിച്ചത്.

പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകർ പൊലീസിനെ അറിയിച്ചില്ല. സ്കൂളിലെ കൊമേഴ്സ് അധ്യാപകനാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.


ഈ വിവരം തിങ്കളാഴ്ച അദ്ധ്യാപകർ അറിഞ്ഞിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ വെള്ളിയാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അധ്യാപകനെതിരെയും സ്കൂളിനെതിരെയും ഫോർട്ട് പൊലീസ് കേസെടുത്തു. സ്കൂളില്‍ വെച്ച് രണ്ടുതവണ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പ്രതിയായ അധ്യാപകൻ വട്ടിയൂർക്കാവ് സ്വദേശിയാണ്. ആറ് മാസം മുൻപാണ് അധ്യാപകൻ പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്.

പിന്നീടും ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ശേഷം സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയില്‍പെട്ട മറ്റൊരു അധ്യാപികയോടാണ് താൻ പീഡനത്തിനിരയായ കാര്യം കുട്ടി തുറന്നുപറയുന്നത്.

അധ്യാപിക ഇക്കാര്യം സ്‌കൂള്‍ പ്രിൻസിപ്പലിനെ അറിയിച്ചു. എന്നാല്‍, പ്രശ്നം ഒതുക്കി തീർക്കാനായിരുന്നു സ്കൂള്‍ അധികൃതരുടെ ശ്രമം. തുടർന്നാണ് കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.



















Leave a Reply