വര്‍ക്കലയില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റില്‍

തിരുവനന്തപുരം വര്‍ക്കലയില്‍ സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.
17കാരനായ പ്ലസ് ടു വിദ്യാർത്ഥിയും കൊല്ലം ശക്തികുളങ്ങര സ്വദേശി മനു എന്നു വിളിക്കുന്ന അഖില്‍(23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടർ ആണ് അഖില്‍.
2023 മുതല്‍ 17 കാരിയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു വെന്ന് പൊലീസ് പറഞ്ഞു.


സഹോദരിമാരായ പെണ്‍കുട്ടികളെയും 17കാരനെയും ബസില്‍ വെച്ചാണ് കണ്ടക്ടര്‍ അഖില്‍ പരിചയത്തിലാകുന്നത്
ഇവരുമായി തന്ത്രപരമായി ചങ്ങാത്തം കൂടിയശേഷം കണ്ടക്ടര്‍ അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു.

സംഭവം അറിഞ്ഞ കുട്ടികളുടെ അധ്യാപികമാരാണ് ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരമറിയിച്ചത്.
17കാരനായ വിദ്യാർഥിയെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ജുവനയില്‍ ഹോമിലേക്ക് വിട്ടു. അഖിലിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.



















Leave a Reply