ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്, ഇടവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധർണ്ണ സംഘടിപ്പിച്ചു

മുൻ എംഎൽഎ വർക്കല കഹാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഇടവ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജസീഫ് അധ്യക്ഷനായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ധർണ്ണയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകരാണ് അണിനിരന്നത്.


കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുൻപ്രസിഡന്റ് ആയ യാക്കൂബ്, മുൻ ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ജനാർദ്ദനൻ ( ബാബു സാർ ), കോൺഗ്രസ് മുൻ ഇടവ മണ്ഡലം പ്രസിഡന്റ് റഹ്മാൻ, ഇടവ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പുത്തലിഭായി , സജീന, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മോഹനൻ നായർ, എം. ആർ.നൗഷാദ് , കർഷ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാപ്പിൽ ശ്രീകുമാർ തുടങ്ങിയവർ ധർണ്ണയ്ക്ക് നേതൃത്വം നൽകി.


















Leave a Reply