Advertisement

മാനവീയം വീഥിയിൽ സംഘർഷം; ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും ഏറ്റുമുട്ടി

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്മസ് ആഘോഷിക്കാനെത്തിയ യുവാക്കളും പൊലീസും തമ്മിലാണ് സംഘർഷമുണ്ടായത്.

സംഭവത്തിൽ എഎസ്ഐ അടക്കമുള്ള പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നൈറ്റ് ലൈഫ് ആരംഭിച്ചത് മുതൽ മാനവീയം വീഥിയിൽ പലപ്പോഴായി സംഘർഷങ്ങൾ അരങ്ങേറുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!