പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ മെംബർഷിപ്പ് കാമ്പെയ്ൻ ഉദ്ഘാടനവും യുവ പ്രതിഭകൾക്ക് പുരസ്കാര വിതരണവും ഇന്ന്

മെംബർഷിപ്പ് കാമ്പെയ്ൻ
ഉദ്ഘാടനവും പുരസ്കാര വിതരണവും ഇന്ന്

ഇടവ: അൻപത് വർഷത്തിലേറെ പാരമ്പര്യുമുള്ള പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ രജിസ്ട്രേഷൻ പുതുക്കിയതിനു ശേഷമുളള മെംബർഷിപ്പ് കാമ്പെയ്ൻ ഉദ്ഘാടനവും യുവപ്രതിഭകൾക്ക് സ്വീകരണവും പുരസ്കാര വിതരണവും വാർഡ് മെംബർ റെജിന ഉദ്ഘാടനം ചെയ്യും.

പുന്നകുളം പ്രദേശത്ത് നിന്നും 2025-26 സംസ്ഥാന സ്കൂൾ കലാകായിക മേളകളിൽ പങ്കെടുത്ത് ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ യുവപ്രതിഭകൾക്കാണ് സ്വീകരണവും പുരസ്കാരവും ലഭിക്കുക.

2026 ജനുവരി 26 ഉച്ചക്ക് ശേഷം 2.30ന് പുന്നകുളം ജിഹാദുൽ ഇസ്ലാം മദ്റസ്സ ഹാളിൽ നടക്കുന്ന ചടങ്ങിൽ, ചെറുകഥാകൃത്തും, ഇടവ എം.ആർ.എം.കെ. എം.എം.എച്ച്. എസ്. സ്കൂൾ, പ്രിൻസിപ്പാളുമായ എം.എസ്. ജലീൽ മുഖ്യാതിഥി ആയിരിക്കും.

തുടർന്ന് ക്ലബിലെ മുതിർന്ന അംഗത്തിൽ നിന്ന് അംഗത്വ ഫോം സ്വീകരണവും,, പുന്നകുളം പ്രദേശത്തെ മിടുക്കരായ കലാകായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടക്കും



