യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനംനടത്തി
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മടവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി .
LPS ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം മടവൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിഹാദ് കല്ലമ്പലം പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് റിയാസ് എസ് വേട്ടക്കാട്ടുകോണം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കുമാരി സേതുലക്ഷ്മി സ്വാഗതം പറഞ്ഞു.

കെഎസ്‌യു സംസ്ഥാന നിർവാഹ സമിതി അംഗം അച്ചു സത്യദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജന:സെക്രട്ടറി അഫ്സൽ മടവൂർ,ഡിസിസി മെമ്പർ തകരപ്പറമ്പ് ചന്ദ്രൻ, പുലിയൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ ഹസീന, മടവൂർ മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, കർഷ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജീവ് മുളവന, ജവഹർ ബാല ബഞ്ച് തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ രാധുൽ കൃഷ്ണൻ , കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ബിജു പി ചന്ദ്രൻ, ഐഎൻടിസി മണ്ഡലം പ്രസിഡന്റ് സലിം പുലിയർക്കോണം തുടങ്ങിയവർ സംസാരിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹിന കൃതജ്ഞതയും രേഖപെടുത്തി .

