കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
1 min read

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ രക്ഷപ്പെട്ട സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മുൻവശത്തെ പടികൾ ഇറങ്ങിയോടിയാണ് ഹർഷാദ് രക്ഷപ്പെട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. റോഡരികിൽ നിർത്തിയിട്ട ബൈക്കിലാണ് ഇയാൾ കടന്നുകളഞ്ഞത്. ബൈക്ക് പോയത് കണ്ണൂർ ഭാഗത്തേക്കാണെന്നും ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് രാവിലെയാണ് കോയ്യോട് സ്വദേശി ഹർഷാദ് തടവ് ചാടിയത്. മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. രാവിലെ പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് ബൈക്കിൻ്റെ പിറകിൽ കയറി രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്. കണ്ണവം പൊലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹർഷാദ്. അതിനിടയിലാണ് ഇന്ന് രാവിലെ അതിവിദ​ഗ്ധമായി ജയിൽ ചാടി പോയത്.

എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹർഷാദായിരുന്നു. ജയിലിലെ വെൽഫയർ ഓഫീസിൽ ജോലിയായിരുന്നു ഹർഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയിൽചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. സംഭവത്തിൽ ജയിൽ വകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട്‌ തേടി. കോയ്യോട് സ്വദേശിയായ ഹർഷാദിന്റേത് ആസൂത്രിത ജയിൽ ചാട്ടമാണെന്ന് ജയിൽ അധികൃതർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!