1 min read

പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

കൊച്ചി പൊന്നുരുന്നി ക്രൈസ് കോണ്‍വെൻ്റ് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തിനൊപ്പമാണ് വോട്ട് ചെയ്യാനായി എത്തിയത്.

രാവിലെ പത്ത് മണിക്ക് ശേഷമാണ് എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത്. ചെന്നൈയിലായിരുന്ന മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ കൊച്ചിയിലേക്ക് വരികയായിരുന്നു.

നിലവിൽ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കവേ വോട്ടിംഗ് ശതമാനം 20ലേക്ക് അടുക്കുകയാണ്. മധ്യകേരളത്തിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തുന്നത്. നേരത്തെ നടൻ മോഹൻലാൽ തിരുവനന്തപുരം മുടവൻമുഗളിലെ സ്കൂളിൽ വോട്ട് ചെയ്തിരുന്നു. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്.

ഞാൻ എന്റെ കടമ ചെയ്തുവെന്നും ഇനി നിങ്ങളുടെ ഊഴമാണെന്ന് വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. കേരളമേ വോട്ട് ചെയ്യാൻ പോകുകയെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!