തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും
1 min read

തെരഞ്ഞെടുപ്പ് അവലോകനം: സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഞായറാഴ്ച വരെയാണ് നേതൃയോഗങ്ങൾ നടക്കുക. ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും.

അതിനു ശേഷം നാഷ്ണല്‍ എക്‌സിക്യൂട്ടീവ് യോഗവും ചേരും. നാളെയും മറ്റന്നാളുമായി നാഷൺല്‍ കൗണ്‍സില്‍ യോഗവും ചേരും. കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍, പാര്‍ട്ടി അംഗത്വ വിപുലീകരണം, ഭാവി പരിപാടികള്‍ എന്നിവ സംബന്ധിച്ചുള്ള ചർച്ചകളും ഉണ്ടാകും.

കേരളത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു പുറമെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍ എം പി, രാജാജി മാത്യു തോമസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!