Advertisement

സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാളെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കും.

വെള്ളിയാഴ്ച സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് മെലഡി മിഠായി നൽകി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.

അതിനിടെ, നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അഭ്യര്‍ത്ഥിച്ചു. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലാണ് അഭ്യര്‍ത്ഥന. 24 ദിവസമായി തുടരുന്ന നിരാഹാര സമരത്തെ തുടര്‍ന്ന് വാങ്ചുകിന്റെ ആരോഗ്യസ്ഥിതി മോശമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!