Advertisement

ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണം; നിലപാട് കടുപ്പിച്ച് കൊട്ടാരക്കര താലൂക്ക് യൂണിയന്‍

ജി സുകുമാരന്‍ നായര്‍ക്കെതിരായ വിമര്‍ശനത്തില്‍ മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എന്‍എസ്എസ്. ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്നും പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച താലൂക്ക് യൂണിയന്‍ യോഗം ചേരും.

എന്‍ എസ് എസ് സംഘടനയേയും ജനറല്‍ സെക്രട്ടറിയേയും ആക്ഷേപിച്ചും അവഹേളിച്ചും സംസാരിക്കുന്ന ഗണേഷ് കുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഗണേഷിനെ കരയോഗത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്നും എന്‍എസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയന്‍ ആവശ്യപ്പെട്ടു.

ഗണേഷിന്റെ നടപടിയില്‍ കരയോഗ തലങ്ങളില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും. ഓ?ഗസ്റ്റ് 15 ന് കൂടുന്ന യൂണിയന്‍ പൊതുയോഗത്തില്‍ വച്ച് ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും താലൂക്ക് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ ഇന്നും ഗണേഷ് കുമാര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!