Advertisement

ഡോ. ഡി സജിത് ബാബു കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ഡോ. ഡി സജിത് ബാബു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറാകും. സർക്കാർ നിർദേശത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം ലഭിച്ചു.കേരളം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് സജിത് ബാബുവിന്‍റെ പേര് തിരഞ്ഞെടുത്തത്. സംസ്ഥാന സർക്കാറിന്‍റെ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു സജിത് ബാബു. സി ഇ ഒ ആയിരുന്ന രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതോടെ എ കൗശികനെയാണ് നിലവിൽ സി ഇ ഒ ആയി നിയമിച്ചത്. കൗശികൻ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയതോടെയാണ് പുതിയ നിയമനം. കാസർഗോഡ് കളക്ടറായി പ്രവർത്തിച്ചിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് സജിത് ബാബു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!