Advertisement

അധ്യാപികമാര്‍ പ്രതികളായ എംഡിഎംഎ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

അധ്യാപികമാര്‍ പ്രതികളായ കോഴിക്കോട് വകടര എംഡിഎംഎ കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. വടകര സിഐ എവി ദിനേശിനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂര്‍ സര്‍ക്കിളിലേക്കാണ് സ്ഥലം മാറ്റം. കേസില്‍ അന്വേഷണം നിര്‍ണായകമായ ഘട്ടത്തില്‍ എത്തി നില്‍ക്കവേയാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്.

ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണെന്നാണ് പ്രാഥമിക വിവരം. അതേസമയം കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ പൂര്‍ണ്ണമായി ശേഖരിക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍ രേഖകളും എസ്‌ഐടി വിശദമായി പരിശോധിക്കുകയാണ്. ലഹരി ഇടപാടുകളുടെ പണമിടപാടുകള്‍ വ്യക്തമാകാന്‍ ഇവരുടെ എടിഎം ഉപയോഗിച്ച് പണം പിന്‍വലിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Vadakara MDMA case: Investigating officer transferred

Kerala News,vadakara mdma case,Investigating officer,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!