
വർക്കല : ഇടവയിൽ കുടുംബശ്രീ വിപണന മേള ആരംഭിച്ചു. 19,20,21 തീയതികളിലാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.

വൈസ് പ്രസിഡണ്ട് പിസി ബാബു അധ്യക്ഷനായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശൈലജ. എസ്, ബിനു. ജി, ഷാബിന. ടി , മറ്റ് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗിരീഷ് ലാൽ.എൻ. സി, കുടുംബശ്രീ ചാർജ് ഓഫീസർ കൂടിയായ അസിസ്റ്റന്റ് സെക്രട്ടറി ജയശ്രീ. എം.എം, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സന്ധ്യ. സി.എസ്, വൈസ് ചെയർപേഴ്സൺ കദളി തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ നടക്കുന്ന വിപണന മേളയിൽ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ കൂടാതെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, പലഹാരങ്ങൾ, അച്ചാറുകൾ, വിവിധ ഭക്ഷണ വസ്തുക്കൾ, ചായ, കോഫി, ബിരിയാണി, പായസം എന്നിവ സഹിതം ലഭ്യമാണ്. ആഘോഷപൂർവ്വം നടക്കുന്ന വിപണന മേളയിൽ നിരവധി പേരാണ് ഉൽപ്പന്നങ്ങൾ വാങ്ങാനായി എത്തിക്കൊണ്ടിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ ഇതിനോടൊപ്പം അരങ്ങേറുന്നുണ്ട്.















Leave a Reply